റിയാദ്: മയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ നടന്ന കോപ്പ അമേരിക്ക കലാശപ്പോരാട്ടത്തിൽ കൊളംബിയയെ തകര്‍ത്ത് തുടര്‍ച്ചയായി രണ്ടാംതവണയും കോപ്പ അമേരിക്ക കിരീടം നേടിയ അര്‍ജൻറീന ടീമിന്റെ വിജയം റിയാദിലെ പ്രവാസി ആരാധകർ ആഘോഷിച്ചു. റിയാദ് ടാക്കീസിന്റെ നേതൃത്വത്തിൽ ഹറാജ് അൽ മദീന ഹൈപ്പർ മാർക്കറ്റിൽ സംഘടിപ്പിച്ച വിജയാഘോഷപരിപാടിയിൽ നിരവധി അർജൻറീന ആരാധകർ പങ്കെടുത്തു.
മേളം റിയാദ് ടാക്കിസ് ടീമിന്റെ ചെണ്ടമേളത്തോടൊപ്പം അർജൻറീന ജഴ്സി ധരിച്ചെത്തിയ ആരാധകർ പാട്ടുപാടിയും നൃത്തംവെച്ചും കേക്ക് മുറിച്ചും ടീമംഗങ്ങളുടെ പോസ്റ്റർ ഉയര്‍ത്തിയും പരിപാടി കൊഴുപ്പിച്ചു.
റിയാദ് ടാക്കീസ് രക്ഷാധികാരി അലി ആലുവ ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. റഷീദ് അൽ മദീന, റമീസ് ഫോൺ ഹൗസ്, നൂറ കാർഗോ എം.ഡി ബിനോയ്, ഐ.യു.എസ് മൊബൈൽ പ്രതിനിധി ഉസ്മാൻ, സാമൂഹിക പ്രവർത്തകൻ സലിം ആർത്തിയിൽ, റിയാദ് ടാക്കീസ് പ്രതിനിധികളായ ഡൊമിനിക് സാവിയോ, സലാം പെരുമ്പാവൂർ, ഷമീർ കല്ലിങ്കൽ, കബീർ പട്ടാമ്പി, ഉമറലി അക്ബർ എന്നിവർ സംസാരിച്ചു. റോസൈസ് ഗ്രൂപ്പ് എം.ഡി നാസിൽ റോസൈസ് സ്വാഗതവും ഹരി കായംകുളം നന്ദിയും പറഞ്ഞു.
റാഷിദ് ഫോൺ ഹൗസ്, ഷൈജു പച്ച, ഫൈസൽ തമ്പലക്കോടൻ, ഫാറൂഖ് കോവൽ, ഖാലിദ് വല്ലിയോട് എന്നിവർ ചേർന്ന് കേക്ക് മുറിച്ചു. സജീർ സമദ്, എൽദോ വയനാട്, സനു മാവേലിക്കര, നൗഫൽ, ഷിജു ബഷീർ, അൻവർ സാദത്, റിജോഷ് കടലുണ്ടി, റഷീദ്, ഉനൈസ് നങ്കൂത്ത്, ഉണ്ണി, ഹരീഷ്, വിജയൻ കായംകുളം, സൈദാലി, അശോക് കൃഷ്ണ, പ്രദീപ്, സനൂപ്, സജീവ്, ഫാരിസ്, ബാദുഷ, സെയ്തു, സിദാൻ ഷമീർ തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് യൂറോ കപ്പ്, കോപ്പ അമേരിക്ക ഫുടബാൾ മത്സരം തത്സമയ സംപ്രേക്ഷണ സമയങ്ങളിൽ നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.