സൗദിയിൽ ഇന്ന് 4474 കോവിഡ് കേസുകൾ; രോഗമുക്​തി 4445

ജിദ്ദ: സൗദിയിൽ വെള്ളിയാഴ്ച പുതിയ 4474 കോവിഡ് കേസുകളും 4445 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ സൗദിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 6,75,471ഉം രോഗമുക്തരുടെ എണ്ണം 6,26,532 ഉം ആയി.

രണ്ട് മരണങ്ങളും പുതുതായി രേഖപ്പെടുത്തി. ഇതോടെ രാജ്യത്തെ ആകെ മരണം 8929 ആയി. നിലവിൽ 40,008 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 825 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.

ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 92.75 ശതമാനവും മരണനിരക്ക് 1.32 ശതമാനവുമാണ്.

രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 1564, ജിദ്ദ 331, ദമ്മാം 222, ഹുഫൂഫ് 190, മക്ക 174, മദീന 112, അബഹ 95.

സൗദി അറേബ്യയിൽ ഇതുവരെ 5,65,51,105 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,55,03,565 ആദ്യ ഡോസും 2,36,49,575 രണ്ടാം ഡോസും 73,97,965 ബൂസ്റ്റർ ഡോസുമാണ്.

Tags:    
News Summary - 4474 covid cases in Saudi today; Cure 4445

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.