സി​റ്റി ഫ്ല​വ​ര്‍ 20ാം വാ​ര്‍ഷി​കം; ആ​ഘോ​ഷം തീ​ര്‍ത്ത് സ​മ്മാ​ന​പ്പെ​രു​മ​ഴ

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലെ ജ​ന​കീ​യ റീ​​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ സി​റ്റി ഫ്ല​വ​ര്‍ 20 പൂ​ര്‍ത്തി​യാ​ക്കു​ന്ന വേ​ള​യി​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്കാ​യി വ​ന്‍ വി​ല​ക്കി​ഴി​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു. ജ​നു​വ​രി ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ൽ പു​തു​വ​ര്‍ഷ സ​മ്മാ​ന​മാ​യി ഓ​ഫ​റു​ക​ളു​ടെ പെ​രു​മ​ഴ​യൊ​രു​ങ്ങും. എ​ല്ലാ ശ്രേ​ണി​ക​ളി​ലും 20 മു​ത​ല്‍ 60 വ​രെ ശ​ത​മാ​നം ആ​നു​കൂ​ല്യ​ങ്ങ​ളാ​ണ്​ ഹൈ​പ്പ​ര്‍ മാ​ര്‍ക്ക​റ്റി​ലും ഡി​പ്പാ​ർ​ട്മെ​ന്റ്​ സ്റ്റോ​റു​ക​ളി​ലും ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ഫു​ഡ്‌ സ്റ്റ​ഫ് വി​ഭാ​ഗ​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക കി​ല്ല​ര്‍ പ്രൈ​സ് ഇ​ക്കാ​ല​യ​ള​വി​ല്‍ ല​ഭി​ക്കും. ക്രി​സ്മ​സ്, പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​യ്ക്ക് ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് പു​തി​യ ഷോ​പ്പി​ങ്​ ന​ട​ത്താ​നു​ള്ള അ​വ​സ​ര​മാ​ണ് ഒ​രു​ക്കു​ന്ന​ത്.

മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന വാ​ര്‍ഷി​കാ​ഘോ​ഷ ഓ​ഫ​റി​ല്‍ ദി​വ​സ​വും 250 പേ​ര്‍ക്ക് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍കും. മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ടി.​വി, വാ​ഷി​ങ്​ മെ​ഷീ​ന്‍, ട്രോ​ളി ബാ​ഗ്‌, ഗ്യാ​സ് സ്റ്റൗ​വ്, കെ​റ്റി​ല്‍, ക്ലോ​ക്ക് തു​ട​ങ്ങി ആ​കെ 750 സ​മ്മാ​ന​ങ്ങ​ളാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ന​ല്‍കു​ന്ന​തെ​ന്ന് മാ​നേ​ജ്മെ​ന്റ്​ വ​ക്താ​ക്ക​ള്‍ പ​റ​ഞ്ഞു. വി​പു​ല​മാ​യ വ​സ്ത്ര​ശേ​ഖ​രം, ആ​രോ​ഗ്യ-​സൗ​ന്ദ​ര്യ വ​ർ​ധ​ക വ​സ്തു​ക്ക​ൾ, ഫാ​ഷ​ൻ ആ​ഭ​ര​ണ​ങ്ങ​ൾ, ഓ​ഫി​സ് സ്റ്റേ​ഷ​ന​റി വി​ഭാ​ഗം, ക​ളി​പ്പാ​ട്ട​ങ്ങ​ൾ, ല​ഗേ​ജ്, ബാ​ഗ്, ക​ള​ർ കോ​സ്മെ​റ്റി​ക്, വീ​ട്ടു സാ​ധ​ന​ങ്ങ​ൾ, പെ​ർ​ഫ്യൂം​സ്‌, ലോ​കോ​ത്ത​ര വാ​ച്ചു​ക​ൾ, ഇ​ല​ക്ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ൾ, മെ​ൻ​സ്‌ വെ​യ​ർ, കി​ഡ്‌​സ് വെ​യ​ർ, ലേ​ഡീ​സ് വെ​യ​ർ, ഹൗ​സ്‌​ഹോ​ൾ​ഡ്‌​സ്, സ്റ്റേ​ഷ​ന​റി, അ​ടു​ക്ക​ള സാ​മ​ഗ്രി​ക​ൾ, പ്ലാ​സ്റ്റി​ക്‌​സ്, ഹോം ​ലി​നെ​ൻ എ​ന്നി​വ​ക്ക് പു​റ​മെ സ്വീ​റ്റ്‌​സ്, ചോ​ക്ല​റ്റ്, ബേ​ക്ക​റി, പ​യ​ർ വ​ർ​ഗ​ങ്ങ​ൾ, ഡ്രൈ ​ഫ്രൂ​ട്‌​സ്, ഇ​ന്ത്യ​ന്‍ വെ​ജി​റ്റ​ബി​ള്‍ തു​ട​ങ്ങി എ​ല്ലാം വി​ഭാ​ഗ​ത്തി​ലും പ്ര​ത്യേ​ക വി​ല​ക്കി​ഴി​വ് ല​ഭി​ക്കും.

സാ​ധാ​ര​ണ​ക്കാ​രാ​യ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​വ​രു​ടെ ഇ​ഷ്​​ട​പ്പെ​ട്ട എ​ല്ലാ ഉ​ൽ​പ​ന്ന​ങ്ങ​ളും ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​യി​ൽ ഉ​റ​പ്പു​വ​രു​ത്തു​ന്ന സി​റ്റി ഫ്ല​വ​ർ സൗ​ദി​യു​ടെ എ​ല്ലാ പ്ര​വി​ശ്യ​ക​ളി​ലും ത​ങ്ങ​ളു​ടെ സേ​വ​നം എ​ത്തി​ക്കു​ക എ​ന്ന ദൗ​ത്യ​മാ​ണ് ക​ഴി​ഞ്ഞ 20 വ​ര്‍ഷ​മാ​യി ന​ട​പ്പാ​ക്കി വ​രു​ന്ന​ത്. 2004ല്‍ ​തു​ട​ക്കം കു​റി​ച്ച സി​റ്റി ഫ്ല​വ​ര്‍ നി​ര​വ​ധി ഹൈ​പ്പ​ര്‍, സൂ​പ്പ​ര്‍ മാ​ര്‍ക്ക​റ്റു​ക​ള്‍ സ്ഥാ​പി​ക്കു​ക​യും ഇ​ന്ന് സൗ​ദി​യി​ല്‍ മി​ക​ച്ച രീ​തി​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ജ​ന​കീ​യ റീ​​ട്ടെ​യി​​ൽ ശൃം​ഖ​ല​യാ​യ സി​റ്റി ഫ്ല​വ​ര്‍ മാ​റി​ക്ക​ഴി​ഞ്ഞു. 2024ല്‍ ​അ​ല്‍ ഖു​റ​യാ​ത്ത്, ഖ​ഫ്ജി തു​ട​ങ്ങി​യ പ്ര​വി​ശ്യ​ക​ളി​ല്‍ പു​തി​യ ഔ​ട്ട്‌​ലെ​റ്റു​ക​ളു​ടെ പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങി.

അ​ബ​ഹ​യി​ലും ന​ജ്റാ​നി​ല്‍ നി​ല​വി​ലു​ള്ള ഡി​പ്പാ​ർ​ട്മെ​ന്റ് സ്റ്റോ​ര്‍ കൂ​ടാ​തെ വ​ലി​യൊ​രു ഹൈ​പ്പ​ര്‍ മാ​ര്‍ക്ക​റ്റും 2025ല്‍ ​പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ക്കും. ക​ഴി​ഞ്ഞ ര​ണ്ട്​ പ​തി​റ്റാ​ണ്ട് കാ​ല​ത്തെ ബി​സി​ന​സ് യാ​ത്ര​ക്കൊ​പ്പം സൗ​ദി​യി​ലെ സാ​മൂ​ഹി​ക, ക​ലാ സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ല്‍ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് സി​റ്റി ഫ്ല​വ​ര്‍ ന​ല്‍കി​യ സേ​വ​നം വ​ള​രെ വ​ലു​താ​ണ്‌.

ക​ഴി​ഞ്ഞ നാ​ല് പ​തി​റ്റാ​ണ്ടാ​യി ബി​സി​സ​സ്​ രം​ഗ​ത്ത് കാ​ലു​റ​പ്പി​ച്ച ഫ്ലീ​രി​യ ഗ്രൂ​പ്പി​ന് കീ​ഴി​ലു​ള്ള സി​റ്റി ഫ്ല​വ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നൂ​റു​ക​ണ​ക്കി​ന് സ്വ​ദേ​ശി​ക​ൾ ഉ​ൾ​പ്പെ​ടെ ആ​യി​ര​ത്തി​ൽ​പ​രം ജീ​വ​ന​ക്കാ​ർ ജോ​ലി ചെ​യ്യു​ന്നു​ണ്ട്. ആ​നി​വേ​ഴ്സ​റി പ്ര​മോ​ഷ​​ന്റെ ഉ​ദ്ഘാ​ട​നം സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ സി​റ്റി ഫ്ല​വ​റി​ന്റെ വി​വി​ധ ഔ​ട്ട്​​ലെ​റ്റു​ക​ളി​ൽ ന​ട​ന്നു.

Tags:    
News Summary - City Flower 20th Anniversary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.