ജിദ്ദ: ബി.എഫ്.സി ഫുട്ബാൾ ക്ലബ് പുതിയ ജഴ്സി പ്രകാശനം ചെയ്തു. പ്രമുഖ കമ്പനിയായ വിജയ് ഫുഡ്സാണ് ബി.എഫ്.സിയുടെ പുതിയ ജഴ്സി സ്പോൺസർ ചെയ്തിരിക്കുന്നത്. ഇനി മുതൽ ടീമിന്റെ പേര് വിജയ് ഫുഡ് ബി.എഫ്.സി ജിദ്ദ എന്നായിരിക്കും.
ജിദ്ദയിലെ ഒരു കൂട്ടം മലയാളി പ്രവാസികൾ ഒരുമിച്ചു ചേർന്ന് അവരുടെ പ്രവാസത്തിലെ പ്രയാസങ്ങൾക്കും മാനസിക ആരോഗ്യത്തിനും ശാരീരിക ആരോഗ്യത്തിനും ഉയർച്ചയുണ്ടാവാൻ വേണ്ടി നിലവിൽ വന്ന കൂട്ടായ്മയാണ് ബവാദി ഫ്രണ്ട്സ് ക്ലബ് എന്ന ബി.എഫ്.സി ജിദ്ദ.
ക്ലബ്ബിന് പിന്തുണയുമായി മലയാളികളുടെ എക്കാലത്തെയും നാവിൻ തുമ്പത്തെ സ്വദിന്റെ മായാജാലം തീർക്കുന്ന പേര് മാറാത്ത പേരുമ മാറാത്ത പാരമ്പര്യമുള്ള വിജയ് ഫുഡ് സ്പോൺസറായിരിക്കുന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങളിലും ക്ലബ് ഇടപെടുന്നുണ്ട്. കഴിഞ്ഞ ദിവസം ജിദ്ദയിലെ അൽഹംറയിലുള്ള വിജയ് ഫുഡിന്റെ ഓഫിസിൽ വെച്ച് വിജയ് ഫുഡ് കമ്പനി എം.ഡി ജോയ് മൂലൻ ബി.എഫ്.സി ക്ലബ് പ്രസിഡന്റ് അനസ് പൂളാഞ്ചേരിക്ക് പുതിയ ജഴ്സി കൈമാറി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ വിജയ് ഫുഡ് സാരഥികളായ മുസ്തഫ മുപ്ര, അഭിലാഷ്, സഹീർ, സുനിയാസ് എന്നിവരും ബി.എഫ്.സി ജിദ്ദ ഭാരവാഹികളായ ജസീൽ, ഉവൈസ് ഉസ്മാൻ, ശിഹാബ് പൊറ്റമ്മൽ എന്നിവരും പങ്കെടുത്തു. ജനുവരി രണ്ടിനു ജിദ്ദ മഹ്ജർ എംമ്പറർ സ്റ്റേഡിയത്തിൽ ജെ.എഫ്.എഫിന് കീഴിൽ ന്യൂ വെന്സോ സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ വിജയ് ഫുഡ് ബി.എഫ്.സി ജിദ്ദ ക്ലബ് ആദ്യ മത്സരത്തിന് ഇറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.