യാംബു: സൗദിയിൽ ഒരാഴ്ചക്കിടെ 8933 കുഞ്ഞുങ്ങൾ ജനിച്ചെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ വർഷം ആഗസ്റ്റ് 23 മുതൽ 30 വരെയുള്ള കാലയളവിൽ ജനിച്ച കുഞ്ഞുങ്ങളുടെ കണക്കാണ് മന്ത്രാലയം ചൊവ്വാഴ്ച പുറത്തുവിട്ടത്. റിയാദ് മേഖലയിൽ മാത്രം 2286 കുട്ടികളുടെ ജനനം റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഈ കാലയളവിൽ കൂടുതൽ കുട്ടികൾ ജനിച്ച മേഖലയിൽ റിയാദാണ് ഒന്നാമത്. മക്ക മേഖലയിൽ 1804 ജനനങ്ങളും കിഴക്കൻ പ്രവിശ്യയിൽ 868 ജനനങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. നജ്‌റാൻ മേഖലയിൽ 249, അസീർ മേഖലയിൽ 585, അൽഅഹ്സയിൽ 351, ഹഫ്ർ അൽ-ബാത്വിൻ 205, ഹാഇൽ മേഖലയിൽ 192, ജീസാൻ മേഖലയിൽ 466, തബൂഖ് മേഖലയിൽ 291, ബിഷയിൽ 124, വടക്കൻ അതിർത്തി മേഖലയിൽ 166, അൽ-ജൗഫിൽ 185, അൽ-ബഹ 109 എന്നിങ്ങനെയാണ് മറ്റു കണക്കുകൾ. മദീന മേഖലയിൽ 636 പ്രസവങ്ങൾ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.