നജ്റാൻ: നേരത്തെ സൗദിയിലെ നജ്റാന് നേരെയുണ്ടായ ഹൂത്തികളുടെ ഷെല്ലാക്രമണത്തിൽ മരിച്ച ഇന്ത്യക്കാരന്റെ കുടുംബത്തിന് സൗദി സഹായം ലഭിച്ചു. ഉത്തർപ്രദേശ് നിസാമാബാദ് സ്വദേശി മുന്നാ യാദവിന്റെ (50) കുടുംബത്തിനാണ് നാല് ലക്ഷം റിയാൽ (90 ലക്ഷം രൂപ) ചെക്കായി സൗദി അഭ്യന്തര മന്ത്രാലയം ജിദ്ദ കോൺസുലേറ്റിന് കൈമാറിയത്. ജിദ്ദ കോൺസുലേറ്റ് ഉദ്യോഗസ്ഥൻ മുഹമ്മദ് ഫൈസൽ തബാറക്ക് അലി നജ്റാൻ പ്രവിശ്യാ പൊലീസ് മേധാവിയിൽ നിന്നും ചെക്ക് ഏറ്റുവാങ്ങി. നജ്റാനിലെ സാമൂഹിക പ്രവർത്തകനും കോൺസുലേറ്റ് കമ്യൂണിറ്റി വെൽഫയർ അംഗവുമായ സലീം ഉപ്പള കോൺസുലേറ്റ് ഉദ്യോഗസ്ഥനെ അനുഗമിച്ചു. ഭാര്യ: ശാരദ ദേവി, മക്കൾ: അർച്ചന, രഞ്ചന, ഗരിമ, കിഷൻ എന്നിവരടങ്ങുന്നതാണ് മുന്നാ യാദവിന്റെ കുടുംബാംഗങ്ങൾ.
ജിദ്ദ കോൺസുലേറ്റ് അംഗത്തിന്റെ രണ്ട് ദിവസത്തെ നജ്റാൻ സന്ദർശന വേളയിൽ ശറൂറയിൽ നിന്ന് 800 കിലോമീറ്റർ അകലെ കുവൈത്ത് അതിർത്തിയിലെ അൽ ഖൈറിൽ രണ്ട് മാസം മുമ്പ് മരിച്ച തമിഴ്നാട് സ്വദേശി വിജയന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് തടസ്സമായിരുന്ന നിയമനടപടികൾ നജ്റാൻ പ്രവിശ്യ പൊലീസുമായി ബന്ധപ്പെട്ട് പൂർത്തീകരിച്ചുനൽകി. മൃതദേഹം അദ്ദേഹം ജോലി ചെയ്തിരുന്ന കമ്പനി അധികൃതർ ഇടപെട്ട് നാട്ടിലെത്തിക്കുമെന്ന് സലീം ഉപ്പള അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.