ദമ്മാം: ഓണത്തിന്റെ ആഘോഷത്തിമിർപ്പിലേക്ക് ഗൃഹാതുരതയുണർത്തുന്ന ഓണപ്പാട്ടുമായി ഒരു സംഘം പ്രവാസി സുഹൃത്തുക്കൾ. കിഴക്കൻ പ്രവിശ്യയിലെ സഹാറ വോയ്സ് ആൻഡ് മെലഡീസിന്റെ ബാനറിലാണ് ഈ ആൽബം തിരുവോണ ദിവസം പുറത്തിറങ്ങിയത്. ഓണക്കാലത്ത് പൊന്നോണപ്പൂവിനെ വരവേൽക്കുന്ന മലയാളിയുടെ ഗൃഹാതുരസ്മരണകൾ ഉണർത്തുന്നതും എന്നാൽ പ്രവാസിയുടെ ഓണം ദൃശ്യമാക്കുന്നതുമായ ഗാനം രചിച്ചത് ഷിബിൻ ആറ്റുവയാണ്. ഹൃദ്യമായ സംഗീതം നൽകിയത് ദമ്മാമിലെ സംഗീത മേഖലയിൽ ശ്രദ്ധേയനായ സിബിൻ കെൻ ലൂയിസാമാണ്. ദൃശ്യവത്കരണം സംവിധാനം ചെയ്തത് മോൻസി എരുമേലിയും കാമറ, എഡിറ്റിങ്, ലൈറ്റ്സ് എന്നിവ ജിഷോ ഐസക്കും ജേക്കബ് ഫിലിപ്പും നിർവഹിച്ചിരിക്കുന്നു. നിർമൽ ഇരവിമംഗലത്ത്, ജിൻസി ജോബിൻസ്, ജെറി ഏബ്രഹാം എന്നിവരാണ് ഗാനങ്ങൾ ആലപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.