മദീന: മുൻ പ്രവാസിയും കെ.എം.സി.സി മദീന സെൻട്രൽ കമ്മിറ്റി ഉപദേശക സമിതി ചെയർമാനായി ഏറെക്കാലം സേവനമനുഷ്ഠിക്കുകയും ചെയ്ത വയനാട് മേപ്പാടി റിപ്പൺ സ്വദേശി മുഹമ്മദ് (60) ഹൃദയാഘാതത്തെ തുടർന്ന് നാട്ടിൽ മരിച്ചു. 14 വർഷത്തോളം മദീനയിൽ പ്രവാസിയായിരുന്ന ഇദ്ദേഹം മദീന ഹജ്ജ് വെൽഫെയർ ഫോറം, ഇസ്ലാഹി സെന്റർ തുടങ്ങിയ സംഘടനകളിലെ സജീവ പ്രവർത്തകൻ കൂടിയായിരുന്നു.
പത്തുവർഷത്തോളം മദീന അൽ അബീർ ക്ലിനിക്കിലെ ജീവനക്കാരനായി സേവനമനുഷ്ഠിച്ചതിനുശേഷം മൂന്നുവർഷം മുമ്പാണ് പ്രവാസം അവസാനിപ്പിച്ച് മടങ്ങിയത്. ഭാര്യ: സാജിത, മക്കൾ: അഫ്സൽ ഹുദാ, ത്വാഹാ (മക്ക). റിപ്പൺ ജുമാമസ്ജിദിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.