ജുബൈൽ: മലയാളി ഹൃദയാഘാതത്തെ തുടർന്നു ജുബൈലിൽ മരിച്ചു. ജുബൈൽ അറീഫി ഏരിയയിൽ അമാസ് എന്ന പേരിൽ വർക്ക് ഷോപ് നടത്തിവന്നിരുന്ന കൊല്ലം തിരുമുല്ലാവാരം ആനി നിവാസിൽ അൽഫോൻസ് റിച്ചാർഡ് റോബിൻ (59) ആണ് മരിച്ചത്.
ഒറ്റക്ക് താമസിച്ചിരുന്ന റോബിന് രാത്രി ഉറക്കത്തിനിടെ ശാരീരിക അസ്വസ്ഥതയുണ്ടാവുകയും അടുത്തുള്ള താമസക്കാരെ വിളിച്ചുണർത്തുകയും ചെയ്യുകയായിരുന്നു. അയൽവാസികൾ വാതിൽ തുറന്നു നോക്കുമ്പോഴേക്കും റോബിൻ കുഴഞ്ഞുവീണിരുന്നു. ജുബൈൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
36 വർഷമായി ജുബൈൽ ഉള്ള റോബിന് ധാരാളം പരിചയക്കാരുണ്ട്. ഭാര്യ: ഷൈല. മക്കൾ: റിബ്‌സൺ, അൻസൺ, റോഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.