ഹാഇൽ: സ്പോൺസറുടെ കടുത്ത പീഡനത്തിനും ഹുറൂബിനും ഇരയായ തമിഴ്നാട്ടുകാരൻ നാടണഞ്ഞു. തൃശിനാപ്പള്ളി സ്വദേശി മുഹമ്മദ് ഹുസൈൻ ഇന്ത്യൻ സോഷ്യൽ ഫോറത്തിെൻറ സഹായത്തോടെയാണ് നാട്ടിലെത്തിയത്.
ഒരു വർഷം മുമ്പാണ് ഇദ്ദേഹം ഹാഇലിലെ ഒരു കൃഷിത്തോട്ടത്തിൽ ജീവനക്കാരനായി എത്തിയത്. ആദ്യത്തെ ആറുമാസം ശംബളം ലഭിച്ചെങ്കിലും പിന്നീടങ്ങോട്ട് ലഭിച്ചില്ല എന്നുമാത്രവുമല്ല കഠിനമായ ജോലിയും പീഡനവുമായിരുന്നു. മർദനം സഹിക്കാൻ വയ്യാത്ത സാഹചര്യത്തിൽ താമസസ്ഥലത്തുനിന്നും മാറിനിന്ന ഇദ്ദേഹത്തെ സ്പോൺസർ ഹുറൂബാക്കുകയും ഉണ്ടായി. തുടർന്ന് ഇദ്ദേഹം ചില സുഹൃത്തുക്കൾ മുഖേന ഇന്ത്യൻ സോഷ്യൽ ഫോറം ഹാഇൽ ഘടകത്തെ ബന്ധപ്പെട്ടു.
വിഷയത്തിൽ ഇടപെട്ട ബുഹാരി തൊളിക്കോട്, ഷെമിം ശിവപുരം, ഹമീദ് മംഗലാപുരം, ജാബിർ തമിഴ്നാടും ഇദ്ദേഹത്തിന് താമസമടക്കമുള്ള എല്ലാ സൗകര്യങ്ങളും നൽകി. മെഡിക്കൽ ചെക്കപ്പ് നടത്തി പൊലീസിൽ പരാതി നൽകുകയുണ്ടായി. പിന്നീടു നടന്ന ചർച്ചയിൽ മുടക്കംവന്ന മുഴുവൻ ശമ്പളവും ടിക്കറ്റും നൽകാൻ സമ്മതിക്കുകയും ഹുറൂബു മാറ്റിക്കൊടുക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം റിയാദിൽനിന്നും കോഴിക്കോട്ടേക്കുള്ള വിമാനത്തിൽ മുഹമ്മദ് ഹുസൈൻ നാട്ടിലേക്കു മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.