മൂവാറ്റുപുഴ സ്വദേശിനിയായ ഉംറ തീർത്ഥാടക മക്കയില്‍ മരിച്ചു

മക്ക: എറണാകുളം മൂവാറ്റുപുഴ സ്വദേശിനിയായ ഉംറ തീർത്ഥാടക മക്കയില്‍ വെച്ച് മരിച്ചു.  പെരുമറ്റം പടിഞ്ഞാറെച്ചാലില്‍ സാലിമ മുഹമ്മദാണ് (24) മരിച്ചത്. ഈ മാസം ഒന്നിന് പെരുമ്പാവൂരിലെ സ്വകാര്യ ഗ്രൂപ്പിൽ ബന്ധുക്കളോടൊപ്പം ഉംറ നിർഹിക്കാനെത്തിയതായിരുന്നു. മക്കയിൽ ഉംറ നിർവഹിച്ച് മദീന സന്ദർശനവും കഴിഞ്ഞു മക്കയിലെത്തിയതായിരുന്നു.

ഇതിനിടയിൽ റൂമിൽ വിശ്രമിക്കവേ തിങ്കളാഴ്ച രാവിലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കുന്നതിനിടെ മരിക്കുകയുമായിരുന്നു. ബുധനാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മരണം. വിവരമറിഞ്ഞു ഭർത്താവ് ദുബൈയിൽ നിന്നും മക്കയിലെത്തിയിട്ടുണ്ട്.

പിതാവ്: കോതമംഗലം ആയക്കാട് തൈക്കാവുംപടി ആലക്കട മുഹമ്മദ്, മാതാവ്: ജാസ്മിന്‍, സഹോദരങ്ങള്‍: മുഹമ്മദ് അസ്ലം, സ്വാലിഹ. മക്ക അൽനൂർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മക്കയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Tags:    
News Summary - A native of Muvattupuzha, the Umrah pilgrim died in Makkah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.