തൃശൂർ സ്വദേശി റിയാദിൽ കുഴഞ്ഞുവീണ് മരിച്ചു

റിയാദ്: മലയാളി റിയാദിൽ കുഴഞ്ഞുവീണ്​ മരിച്ചു. തൃശൂർ തിരുമുക്കുളം സ്വദേശി ഷാജി ദേവസി എന്ന സജി (55) ആണ്​ മരിച്ചത്​. പരേതരായ ചാമക്കാടൻ ചക്കപ്പൻ ദേവസി-സാറാമ്മ ദമ്പതികളുടെ മകനാണ്. റിയാദിലെ അൽഹദ കൺസ്ട്രക്ഷൻ കമ്പനി ജീവനക്കാരനായ സജി, കിങ്​ ഫൈസൽ സ്പെഷലൈസ്ഡ് ആശുപത്രിയിൽ അറ്റകുറ്റപ്പണികൾക്കായി രാവിലെ വാഹനമിറങ്ങി നടക്കവെ റോഡരികിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

27 വർഷമായി അൽഹദ കോൺട്രാക്ടിങ്​ കമ്പനിയിൽ ജീവനക്കാരനാണ് സജി. ഭാര്യ: ബെറ്റി. മക്കൾ: റോമോൾ, റിയ. കിങ് ഫൈസൽ സ്പെഷലൈസ്ഡ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക്​ ‘കേളി’ ജീവകാരുണ്യ വിഭാഗം രംഗത്തുണ്ട്.

Tags:    
News Summary - A native of Thrissur collapsed and died in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.