റിയാദ്: ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റിന്റെ ഭാഗമയി റിയാദിലെ പ്രവാസി കുട്ടികൾക്കായി ‘ലിറ്റിൽ ആർട്ടിസ്റ്റ്’ എന്ന പേരിൽ ചിത്രരചന മത്സരവും അരങ്ങേറി. ജൂനിയർ വിഭാഗത്തിൽ അനൂജ കൃഷ്ണ, മുഹമ്മദ് അയാനുദ്ദീൻ, അബിയ ബേസിൽ എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.
നിഹാൽ കൃഷ്ണ, അരീന, സ്വാതിക് വീണ കവിരാജ്, ഹെയ്ല മറിയം ഫൈസൽ, അദ്വിക് മൃദുൽ എന്നിവർ പ്രോത്സാഹന സമ്മാനത്തിനർഹരായി. സബ്ജൂനിയർ വിഭാഗത്തിൽ അമീന ആസിഫ് ഒന്നും നെയ്ല അൻസിൽ രണ്ടും സൈനബ് ഇർഫാൻ മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ആരോൺ ഫാഹിദ്, സഫിയ, വിഹാൽ കൃഷ്ണ, അഫാൻ നിയാസ്, സകീന ഇശൽ എന്നിവർ പ്രോത്സാഹനസമ്മാനം നേടി.
ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ മീര റഹ്മാൻ, സ്കൂൾ ചെയർപേഴ്സൻ ഷെഹ്നാസ് അബ്ദുൽ ജലീൽ, നസീർ കുട്ടി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. പരിപാടിക്ക് താജുദ്ദീൻ ഓമശ്ശേരി, സാജിദ് അലി ചേന്ദമംഗലൂർ, സുഹൈൽ മക്കരപ്പറമ്പ്, നൈസി, ഇർഫാന, ഫൗസിയ, മുഹ്സിന, അഫ്നിത, സുഹൈറ, റംസിയ അസ്ലം, തഫ്സീറ അജ്മൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.