മദീന: മുൻ പ്രവാസിയും കെ.എം.സി.സി മദീന സെൻട്രൽ കമ്മിറ്റി ഉപദേശക സമിതി ചെയർമാനായി ഏറെക്കാലം സേവനമനുഷ്ഠിച്ചിരുന്ന വയനാട് മേപ്പാടി റിപ്പൺ സ്വദേശി മുഹമ്മദ് (60) ഹൃദയാഘാതത്തെ തുടർന്ന് നാട്ടിൽ മരിച്ചു. 14 വർഷത്തോളം മദീനയിൽ പ്രവാസിയായിരുന്ന ഇദ്ദേഹം മദീന ഹജ്ജ് വെൽഫയർ ഫോറം, ഇസ്ലാഹി സെന്റർ തുടങ്ങിയ സംഘടനകളിലെ സജീവപ്രവർത്തകൻ കൂടിയായിരുന്നു. 10 വർഷത്തോളം മദീന അൽ അബീർ ക്ലിനിക്കിലെ ജീവനക്കാരനായി സേവനമനുഷ്ഠിച്ചതിനു ശേഷം മൂന്ന് വർഷം മുമ്പാണ് പ്രവാസം അവസാനിപ്പിച്ച് മടങ്ങിയത്.
ഭാര്യ: സാജിത, മക്കൾ: അഫ്സൽ ഹുദാ, ത്വാഹാ (മക്ക). തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് മയ്യിത്ത് റിപ്പൺ ജുമാമസ്ജിദിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.