സൗ​ദി കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ യു​ക്രെ​യ്ൻ പ്ര​സി​ഡ​ൻ​റി​ന്റെ ഉ​പ​ദേ​ശ​ക​നും പ്ര​ത്യേ​ക ദൂ​ത​നു​മാ​യ റു​സ്തം ഒ​മ​റി​യോ​വി​നെ സ്വീ​ക​രി​ച്ച​പ്പോ​ൾ

യുക്രെയ്ൻ പ്രതിസന്ധിക്കുവേണ്ടത് രാഷ്ട്രീയ പരിഹാരം -കിരീടാവകാശി

ജിദ്ദ: യുക്രെയ്ൻ പ്രതിസന്ധി രാഷ്ട്രീയമായി പരിഹരിക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും സൗദി അറേബ്യയുടെ പിന്തുണയുണ്ടാകുമെന്ന് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു.

ജിദ്ദയിലെ അൽസലാം കൊട്ടാരത്തിൽ യുക്രെയ്ൻ പ്രസിഡൻറിന്റെ ഉപദേശകനും പ്രത്യേക ദൂതനുമായ റുസ്തം ഒമറിയോവിനെ സ്വീകരിച്ചശേഷം നടത്തിയ കൂടിക്കാഴ്ചയിലാണ് കിരീടാവകാശി ഇക്കാര്യം വ്യക്തമാക്കിയത്.

യുക്രെയ്ൻ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. പ്രതിസന്ധി രാഷ്ട്രീയമായി പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാ അന്താരാഷ്ട്ര ശ്രമങ്ങൾക്കും സൗദിയുടെ പിന്തുണയും താൽപര്യവുമുണ്ടാകും.

പ്രതിസന്ധിയുടെ ഫലമായുണ്ടാകുന്ന മാനുഷിക പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിന് സംഭാവന നൽകാനുള്ള ശ്രമങ്ങൾ തുടരുമെന്നും കിരീടാവകാശി പറഞ്ഞു.

Tags:    
News Summary - A political solution to the Ukraine crisis is needed - the heir to the crown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.