മക്ക: സൽമാൻ രാജാവിെൻറ സഹോദരൻ അമീർ മിശ്അൽ ബിൻ അബ്ദുൽ അസീസിെൻറ മൃതദേഹം മക്കയിൽ ഖബറടക്കി. മസ്ജിദുൽ ഹറാമിൽ വ്യാഴാഴ്ച രാത്രി നടന്ന മയ്യിത്ത് നമസ്ക്കാരത്തിന് ശേഷമാണ് ഖബടക്കം നടന്നത്. ബുധനാഴ്ച രാത്രിയാണ് അമീർ മിശ്അൽ ബിൻ അബ്ദുൽ അസീസ് മരിച്ചത്. 90 വയസായിരുന്നു. അബ്ദുൽ അസീസ് രാജാവിെൻറ പതിനാലാമത്തെ മകനാണ്. 1926 സെപ്റ്റംബർ അഞ്ചിന് റിയാദിലാണ് ജനനം. 1943 ലാണ് അബ്ദുൽ അസീസ് രാജാവ് പ്രതിരോധ സഹമന്ത്രിയായി നിയമിതനായത്. സഹോദരൻ അമീർ മൻസൂറിെൻറ പിൻഗാമിയായി പ്രതിരോധ മന്ത്രിയുമായി. പിതാവിെൻറ മരണ ശേഷം വിദ്യാഭ്യാസ സഹമന്ത്രിയായി. 1961^ൽ വീണ്ടും പ്രതിരോധ ഏവിയേഷൻ മന്ത്രിയും പിന്നീട് മക്ക ഗവർണറുമായി. ഫഹദ് രാജാവിെൻറ ഉപദേഷ്ടാവായിരുന്നു.
കുറച്ചുകാലം ഭരണ രംഗത്ത് മാറി വ്യക്തിപരവും ബിസിനസ്സ് പരവുമായ കാര്യങ്ങളിൽ മുഴുകി. 2007ൽ അബ്ദുല്ല രാജാവിെൻറ കാലത്ത് ബൈഅത് കൗൺസിലിെൻറ അധ്യക്ഷനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.