ജിദ്ദ: സാമ്പത്തിക സന്തുലിത പദ്ധതിയിലൂടെയാണ് ബജറ്റ് മിച്ചം നേടാനുള്ള യാത്ര ആരംഭിച്ചതെന്ന് ധനമന്ത്രി മുഹമ്മദ് അൽ ജദ്ആൻ പറഞ്ഞു. 'സാമ്പത്തിക സുസ്ഥിരതയും സാമ്പത്തിക വളർച്ച പ്രേരകങ്ങളും' എന്ന തലക്കെട്ടിൽ ബജറ്റ് 2023 ഫോറത്തിന്റെ ആദ്യ സെഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നടപ്പ് സാമ്പത്തിക വർഷത്തിൽ വലിയ വെല്ലുവിളികൾ ഉണ്ടായിരുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി.
അഞ്ചു വർഷം മുമ്പ് കമ്മി ബജറ്റിന്റെ സാമ്പത്തിക ജി.ഡി.പിയുടെ ഏകദേശം 15 ശതമാനമായിരുന്നു. കമ്മി നേരിടാൻ വർഷങ്ങളായി ലക്ഷം കോടി റിയാലിലധികം കരുതൽ ധനം പിൻവലിക്കേണ്ടിവന്നു. കരുതൽ ധനത്തിൽനിന്ന് പിന്മാറുന്നത് വലിയ വെല്ലുവിളിയാണെന്നും അത് സുസ്ഥിരമല്ലെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. കരുതൽ ധനം തീർന്നുപോകുമെന്നതിനാൽ അവ പിൻവലിക്കുന്നത് തുടരാനാവില്ല. സാമ്പത്തിക സന്തുലിത പദ്ധതി ലക്ഷ്യം 'സീറോ കമ്മി' എന്നതാണ്. ഇപ്പോൾ നമ്മൾ അതിലെത്തി. ബജറ്റ് മിച്ചം നേടിയെന്നും ധനമന്ത്രി പറഞ്ഞു.
തന്ത്രപരമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് കാര്യക്ഷമമായി ഉപയോഗിക്കുന്ന വിഭവങ്ങൾ നിങ്ങൾക്കുണ്ട് എന്നത് പോരായ്മയല്ല. വിഭവങ്ങളുള്ള ആഗോള രാജ്യങ്ങളുണ്ട്. എന്നാൽ, സൗദി അറേബ്യ അതിന്റെ വിഭവങ്ങൾ ഉപയോഗപ്പെടുത്തുകയും അവയിൽനിന്ന് നേട്ടങ്ങൾ കൈവരിക്കുകയും ചെയ്യുന്നു.
കാര്യക്ഷമതയോടെ അത് ഉപയോഗപ്പെടുത്താൻ വിഭവശേഷിയുള്ള മറ്റു രാജ്യങ്ങൾക്ക് കഴിഞ്ഞില്ലെന്നും എണ്ണവില വർധിച്ചതിനുശേഷമാണ് സൗദി ബജറ്റ് മിച്ചം നേടിയതെന്ന് പറയുന്നവർക്കുള്ള മറുപടിയായി ധനമന്ത്രി പറഞ്ഞു. എണ്ണ ഇതര വരുമാനം ചെലവിന്റെ 10 ശതമാനം മാത്രമാണ് വഹിക്കുന്നത്. 2021 അവസാനത്തോടെ ഇത് ചെലവിന്റെ 40 ശതമാനം കവർ ചെയ്തു.
ചാഞ്ചാട്ടമുള്ള സ്രോതസ്സുകളുടെ വരുമാനത്തെ ആശ്രയിക്കുന്നത് അപകടകരമാണ്. അതാണ് മുൻകാല കമ്മികൾക്ക് കാരണമായത്. സാമ്പത്തിക സന്തുലിത പരിപാടിയിൽനിന്ന് മൂന്നു വർഷത്തേക്ക് ആസൂത്രണം ചെയ്ത സാമ്പത്തിക സുസ്ഥിരത പരിപാടിയിലേക്ക് ഇപ്പോൾ മാറി. ഇത് 10 വർഷം വരെ നീട്ടിയേക്കാം. 'വിഷൻ 2030' ഉൾപ്പെടെ നിരവധി പരിപാടികളും പദ്ധതികളും ഇതിലുൾപ്പെടുന്നു. ചെലവ് പദ്ധതികളെ ആശ്രയിച്ചിരിക്കുന്നുവെന്നും പദ്ധതി മുന്നോട്ടുവെക്കാതെ മന്ത്രാലയത്തിൽനിന്നുള്ള അധികാരികളുടെ അഭ്യർഥനപ്രകാരമല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.