ജിദ്ദ: കോവിഡിെൻറ പുതിയ വകഭേദമായ 'ഒമിക്രോണി'നെ നേരിടാൻ എല്ലാ ഭാഗത്തുനിന്നും ശ്രമങ്ങൾ ശക്തമാക്കേണ്ടതുണ്ടെന്ന് സൗദി കോവിഡ് പ്രതിരോധ സമിതി വ്യക്തമാക്കി. കോവിഡുമായി ബന്ധപ്പെട്ട പുതിയ സംഭവ വികാസങ്ങളും പ്രതിരോധ നടപടികളും ചർച്ചചെയ്യുന്നതിന് ആരോഗ്യമന്ത്രി ഫഹദ് അൽജലാജിലിെൻറ അധ്യക്ഷതയിൽ ചേർന്ന സമിതി യോഗമാണ് ഇക്കാര്യം സമൂഹത്തോട് ആവശ്യപ്പെട്ടത്. യോഗത്തിൽ 25 വകുപ്പ് പ്രതിനിധികൾ പെങ്കടുത്തു.
കോവിഡിെൻറ പുതിയ വകഭേദമായ ഒമിക്രോണുമായി ബന്ധപ്പെട്ട കാര്യങ്ങളും പ്രതിരോധ മാർഗങ്ങളും വിലയിരുത്തി. സമൂഹത്തിലെ എല്ലാ അംഗങ്ങളും വാക്സിൻ ഡോസുകൾ സ്വീകരിക്കുന്നത് പൂർത്തിയാക്കാനും എല്ലാ മുൻകരുതൽ നടപടികളും അംഗീകൃത പ്രോട്ടോക്കോളുകളും പാലിക്കേണ്ടതിെൻറ ആവശ്യകത കമ്മിറ്റി ഊന്നിപ്പറഞ്ഞു. രാജ്യത്തിന് പുറത്തുനിന്ന് വരുന്നവർ അവരുടെയും എല്ലാവരുടെയും സുരക്ഷയും കാത്തുസൂക്ഷിക്കുന്നതിനായി ക്വാറൻറീനുമായി ബന്ധപ്പെട്ട നിർദേശങ്ങൾ കൃത്യസമയത്ത് പാലിക്കണമെന്നും ആവശ്യമായ പരിശോധനകൾ നടത്തണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.