‘ഫോ​ക്കോ സോ​ക്ക​ർ’ ഫു​ട്​​ബാ​ൾ അ​ക്കാ​ദ​മി പ്ര​വേ​ശ​ന ര​ജി​സ്ട്രേ​ഷ​ൻ നൂ​ഹ് പാ​പ്പി​നി​ശ്ശേ​രി ഉ​ദ്ഘാ​ട​നം ചെയ്യുന്നു

‘ഫോ​ക്കോ സോ​ക്ക​ർ’ ഫു​ട്​​ബാ​ൾ അ​ക്കാ​ദ​മി​യി​ൽ പ്ര​വേ​ശ​നം ആ​രം​ഭി​ച്ചു

ജു​ബൈ​ൽ: ‘ഫോ​ക്കോ സോ​ക്ക​ർ’ എ​ന്ന പേ​രി​ൽ ഫോ​ക്ക​സ് ജു​ബൈ​ൽ കു​ട്ടി​ക​ൾ​ക്കാ​യി ആ​രം​ഭി​ക്കു​ന്ന ഫു​ട്​​ബാ​ൾ അ​ക്കാ​ദ​മി​യു​ടെ പ്ര​വേ​ശ​ന ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. ജു​ബൈ​ലി​ലെ പ്ര​മു​ഖ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ നൂ​ഹ് പാ​പ്പി​നി​ശ്ശേ​രി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ഒ​ക്ടോ​ബ​ർ ആ​ദ്യ​വാ​രം ആ​രം​ഭി​ക്കു​ന്ന അ​ക്കാ​ദ​മി​യി​ൽ ആ​റ് മു​ത​ൽ 16 വ​യ​സ്സ്​ വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് പ്ര​വേ​ശ​നം ല​ഭി​ക്കും. എ​ല്ലാ വെ​ള്ളി​യാ​ഴ്ച്ച​ക​ളി​ലും രാ​വി​ലെ ആ​റ് മു​ത​ൽ എ​ട്ട് വ​രെ​യാ​ണ് പ​രി​ശീ​ല​നം ന​ട​ക്കു​ക.

ഡി​വി​ഷ​ൻ ഡ​യ​റ​ക്ട​ർ ഷു​ക്കൂ​ർ മൂ​സ, ഓ​പ്പ​റേ​ഷ​ൻ മാ​നേ​ജ​ർ ഫൈ​സ​ൽ പു​ത്ത​ല​ത്ത്, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ എ​ൻ.​വി. ഫ​വാ​സ്, ഫോ​ക്കോ സോ​ക്ക​ർ ഡ​യ​റ​ക്ട​ർ ഷി​ബി​ൻ ഗ​സാ​ലി, പ​രി​ശീ​ല​ക​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഫോ​ക്കോ സോ​ക്ക​ർ അ​ക്കാ​ദ​മി​യി​ൽ https://forms.gle/e3doNE1gWZCQy6yK6 എ​ന്ന ലി​ങ്കി​ലൂ​ടെ ര​ജി​സ്​​റ്റ​ർ ചെ​യ്യാം.

Tags:    
News Summary - Admission has started in Foco Soccer Football Academy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.