ജിദ്ദ: ജിദ്ദ നോർത്തിലെ ഇമാം ബുഖാരി മദ്റസയുടെ പുതിയ അധ്യായനവർഷം മേയ് 16 ന് ആരംഭിക്കുമെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. 25 വർഷത്തെ സേവനപാരമ്പര്യവുമായി, അസീസിയ രിഹാബിൽ പ്രവർത്തിക്കുന്ന മദ്റസ കേരള മദ്റസാ എജുക്കേഷൻ ബോർഡിൽ അഫിലിയേറ്റഡ് ചെയ്ത സ്ഥാപനമാണ്. ഖുർആൻ പഠനത്തിന് പ്രത്യേക പരിഗണന നൽകുകയും, വിദ്യാർഥികൾക്ക് ടാലന്റ് സെർച്ച് പരീക്ഷകളിൽ പരിശീലനം നൽകുകയും ചെയ്യുന്നുണ്ട്. പരിചയസമ്പന്നരായ അധ്യാപകരുടെ സേവനം ഉപയോഗപ്പെടുത്തി വ്യാഴം, വെള്ളി ദിവസങ്ങളിൽ മാത്രമായാണ് ക്ലാസുകൾ നടക്കുന്നത്. കെ.ജി മുതൽ ഏഴാം ക്ലാസു വരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമാണ് നിലവിൽ പ്രവേശനം നൽകുന്നത്. കുട്ടികളെ ചേർക്കാനാഗ്രഹിക്കുന്നവർ 050 274 6345, 050 723 1574 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.