ദമ്മാം: പ്രവാസി വെൽഫെയർ ദക്ഷിണ കേരള കമ്മിറ്റി ദമ്മാമിൽ സംഘടിപ്പിച്ച കവിയരങ്ങ് ശ്രദ്ധേയമായി. ജുബൈൽ ഇന്ത്യൻ സ്കൂൾ അധ്യാപകനും സംവിധായകനുമായ എൻ. സനിൽകുമാർ ഉദ്ഘാടനം ചെയ്തു. എല്ലാ മുഖ്യധാരകളോടും മത്സരിച്ചു കവിത ഒരു പ്രതി സംസ്കാരമായി മാറിയ കാലത്താണ് നാമുള്ളത്. തെളിനീരുറവയും കണ്ണെത്താപ്പാടവും കുഞ്ഞിളം പൂക്കളും ചിത്രശലഭങ്ങളുമെല്ലാം അന്യമായി തുടങ്ങിയ കാലത്താണ് നമ്മൾ ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സാംസ്ക്കാരിക സമ്മേളനത്തിൽ ദമ്മാം ദക്ഷിണ കേരള പ്രവാസി വെൽഫെയർ പ്രസിഡൻറ് ആഷിഫ് കൊല്ലം അധ്യക്ഷത വഹിച്ചു. ശബ്ദമില്ലാത്തവെൻറ ശബ്ദമായും അടിച്ചമർത്തപ്പെട്ടവർക്കും പാർശ്വവത്ക്കരിക്കപ്പെട്ടവർക്കും വേണ്ടി അവരുടെ നാവായി മാറുമ്പോഴാണ് കവിത പ്രസക്തമാവുന്നതെന്ന് മുഖ്യപ്രഭാഷകൻ പ്രവാസി വെൽഫെയർ ദമ്മാം റീജനൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുൽ റഹീം തിരൂർക്കാട് പറഞ്ഞു.
പ്രവാസി വെൽഫെയർ ഈസ്റ്റേൺ പ്രോവിൻസ് പ്രസിഡൻറ് ഷബീർ ചാത്തമംഗലം, മാധ്യമ പ്രവർത്തകൻ സാബു മേലതിൽ എന്നിവർ സംസാരിച്ചു. ഹാഷിം യൂനുസ് കായംകുളം, ഷിബിൻ ആറ്റുവ, ഫൈസൽ കോട്ടയം, റഊഫ് ചാവക്കാട്, മനോജ് കാലടി, കമറുദ്ധീൻ വലിയത്ത്, അർഷദ് വാണിയമ്പലം, അസർ നിലമ്പൂർ എന്നിവർ കവിതകൾ ചൊല്ലി. ജനറൽ കൺവീനർ സഈദ് ഹമദാനി വടുതല മോഡറേറ്റർ ആയിരുന്നു.
ബിജു പൂതക്കുളം, യൂനുസ് തിരുവനന്തപുരം, അഫ്ഹം അലി, അംന മെഹബൂബ്, ഖഹ്വ എന്നിവർ നേതൃത്വം നൽകി. ഹൈഫ ഫാത്തിമ പ്രാർഥന നിർവഹിച്ചു. ജോഷി അവതാരകനായിരുന്നു. സെക്രട്ടറി ഷമീർ പത്തനാപുരം സ്വാഗതവും അബ്ദുല്ല സൈഫുദ്ദീൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.