ജിദ്ദ: പണിപൂർത്തിയായ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒരുക്കങ്ങൾ മക്ക മേഖല അസി. ഗവർണർ അമീർ അബ്ദുല്ല ബിൻ ബന്ദർ സന്ദർശിച്ചു വിലയിരുത്തി. പരീക്ഷണാടിസ്ഥാനത്തിൽ ഇൗ മാസം വിമാനത്താവളം പ്രവർത്തിപ്പിക്കാനിരിക്കെയാണ്ണ് അസി. ഗവർണറുടെ സന്ദർശനം. യാത്ര ഹാളുകൾ, കൺട്രോൾ റൂം, മറ്റ് സൗകര്യങ്ങൾ എന്നിവ ചുറ്റികാണുകയും ഉദ്യോഗസ്ഥർ വിശദീകരിച്ചു കൊടുക്കുകയും ചെയ്തു. റമദാന് മുന്നോടിയായി മക്ക ഹറമിലെ ഒരുക്കങ്ങളും അസി. ഗവർണർ ഇന്നലെ സന്ദർശിച്ചു വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.