സൗ​ദി​യി​ൽ വേ​ന​ല​വ​ധി​ക്കു​ശേ​ഷം സ്​​കൂ​ളു​ക​ൾ ഇ​ന്ന്​ തു​റ​ക്കും

റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ​യി​ൽ വേ​ന​ല​വ​ധി​ക്കു​​ശേ​ഷം പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം ഞാ​യ​റാ​ഴ്​​ച ആ​രം​ഭി​ക്കും. പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ 60 ല​ക്ഷ​ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ സ്‌​കൂ​ളു​ക​ളി​ലേ​ക്ക് തി​രി​ച്ചെ​ത്തും. പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​​ത്തെ സ്വീ​ക​രി​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​വും അ​ത​ത്​ മേ​ഖ​ലാ വി​ദ്യാ​ഭ്യാ​സ കാ​ര്യാ​ല​യ​ങ്ങ​ളും എ​ല്ലാ ഒ​രു​ക്ക​വും പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്.

ചി​ല അ​ന്തി​മ ഭേ​ദ​ഗ​തി​ക​ൾ വ​രു​ത്തി പു​തി​യ അ​ക്കാ​ദ​മി​ക്​ ക​ല​ണ്ട​റു​ക​ൾ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റ​ക്കി. രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള സ്​​കൂ​ളു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും സാ​ധ​ന​സാ​മ​ഗ്രി​ക​ൾ ഒ​രു​ക്ക​ലും ശു​ചീ​ക​ര​ണ​വും പു​സ്​​ത​ക​ങ്ങ​ൾ എ​ത്തി​ക്ക​ലും ഉ​ൾ​പ്പെ​ടെ​യു​ള്ള മു​ഴു​വ​ൻ ത​യാ​റെ​ടു​പ്പു​ക​ളും നേ​ര​ത്തേ​ത​ന്നെ പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്.

രാ​ജ്യ​ത്തെ പൊ​തു​മേ​ഖ​ല​യി​ലും സ്വ​കാ​ര്യ, അ​ന്ത​ർ ദേ​ശീ​യ, വി​ദേ​ശ വി​ഭാ​ഗ​ങ്ങ​ളി​ലു​മാ​യി 30,000ല​ധി​കം സ്‌​കൂ​ളു​ക​ളാ​ണു​ള്ള​ത്​. ഇ​ത്ര​യും സ്കൂ​ളു​ക​ളി​ലാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ൽ അ​ഞ്ച്​ ല​ക്ഷ​ത്തി​ല​ധി​കം പു​രു​ഷ-​വ​നി​ത അ​ധ്യാ​പ​ക​രു​മു​ണ്ട്.

വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​ക​ളി​ലും ഓ​ഫി​സു​ക​ളി​ലും എ​ല്ലാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കാ​നും ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പു ത​ന്നെ സ്കൂ​ളു​ക​ളു​ടെ​യും ക്ലാ​സ് മു​റി​ക​ളു​ടെ​യും സ​ജ്ജീ​ക​ര​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നും പാ​ഠ​പു​സ്ത​ക​ങ്ങ​ൾ സ്കൂ​ളു​ക​ളി​ൽ എ​ത്തു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നും ഒ​രാ​ഴ്​​ച​ മു​മ്പു​ത​ന്നെ​ അ​ധ്യാ​പ​ക​രും മ​റ്റ്​ ജീ​വ​ന​ക്കാ​രും സ്കൂ​ളു​ക​ളി​ലെ​ത്തി തു​ട​ങ്ങി​യി​രു​ന്നു.

പ​രീ​ക്ഷ​ണ​മെ​ന്നോ​ണം ഈ ​വ​ർ​ഷം തി​ര​ഞ്ഞെ​ടു​ത്ത ചി​ല മി​ഡി​ൽ സ്കൂ​ളു​ക​ളി​ൽ ചൈ​നീ​സ് ഭാ​ഷ പ​ഠി​പ്പി​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. 2029ഓ​ടെ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ത​ല​ങ്ങ​ളി​ലേ​ക്ക്​ അ​ത്​ വ്യാ​പി​പ്പി​ക്കാ​നാ​ണ്​​ മ​ന്ത്രാ​ല​യം ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

സ്കൂ​ൾ തു​റ​ക്കാ​നാ​യ​തോ​ടെ ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി രാ​ജ്യ​ത്തെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും യൂ​നി​ഫോം വ​സ്​​ത്ര​ങ്ങ​ളും സ്കൂ​ളാ​വ​ശ്യ​ത്തി​നു​ള്ള മ​റ്റ്​ സാ​മ​ഗ്രി​ക​ളും വി​ൽ​പ​ന ന​ട​ത്തു​ന്ന ക​ട​ക​ളി​ലും ബു​ക്ക്​ സ്റ്റാ​ളു​ക​ളി​ലും ന​ല്ല തി​ര​ക്കാ​ണ്​ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. വ്യ​ത്യ​സ്ത പ്രാ​യ​ങ്ങ​ളി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​വ​ശ്യ​മാ​യ സ്കൂ​ൾ യൂ​നി​ഫോ​മു​ക​ൾ, ബാ​ഗു​ക​ൾ, ഷൂ​സ്, സ്കൂ​ൾ ടൂ​ളു​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള വ​സ്തു​ക​ൾ പ​ല​ത​രം നി​ര​ക്കു​ക​ളി​ലും ഓ​ഫ​റു​ക​ളി​ലും രൂ​പ​ങ്ങ​ളി​ലും ക​ട​യു​ട​മ​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, ഇ​സ്‌​ലാ​മി​ൽ വി​ജ്ഞാ​ന​ത്തി​ന് ഉ​ന്ന​ത​മാ​യ സ്ഥാ​ന​മാ​ണു​ള്ള​തെ​ന്നും പ്ര​വാ​ച​ക​ന്​ ല​ഭി​ച്ച ആ​ദ്യ ദി​വ്യ​വ​ച​ന​ത്തി​ലെ വാ​ക്ക്​ ത​ന്നെ ‘വാ​യി​ക്കു’​യെ​ന്നാ​യ​ത്​ അ​തി​​ന്റെ മ​ഹ​ത്വം സൂ​ചി​പ്പി​ക്കാ​ൻ മ​തി​യാ​കു​മെ​ന്നും പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ മു​തി​ർ​ന്ന പ​ണ്ഡി​ത കൗ​ൺ​സി​ൽ അ​ധ്യ​ക്ഷ​നും ഗ്രാ​ൻ​റ്​ മു​ഫ്​​തി​യു​മാ​യ ശൈ​ഖ്​ അ​ബ്​​ദു​ൽ അ​സീ​സ്​ ആ​ലു​ശൈ​ഖ്​ പ​റ​ഞ്ഞു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഇ​ഹ​പ​ര വി​ജ​യ​ത്തി​നാ​വ​ശ്യ​മാ​യ​വ പ​ഠി​പ്പി​ക്കു​ന്ന​തി​ന്​ അ​ധ്യാ​പ​ക​ർ​ക്ക് വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്തം ഉ​ണ്ടെ​ന്ന വ​സ്തു​ത ഗ്രാ​ൻ​റ്​ മു​ഫ്​​തി സൂ​ചി​പ്പി​ച്ചു.

അ​ധ്യാ​പ​ക​ർ ആ​ത്മാ​ർ​ഥ​ത​യു​ള്ള​വ​രാ​യി​രി​ക്ക​ണം. അ​വ​ർ ഉ​പ​ദേ​ശം ന​ൽ​ക​ണം, എ​ല്ലാ വി​ദ്യാ​ഭ്യാ​സ ത​ല​ങ്ങ​ളി​ലും കു​ട്ടി​ക​ളു​മാ​യി തു​റ​ന്ന സം​വാ​ദം ന​ട​ത്ത​ണം, യു​വാ​ക്ക​ളെ ശ്ര​ദ്ധി​ക്കു​ക​യും അ​വ​ർ​ക്ക് പ്ര​യോ​ജ​ന​മു​ള്ള കാ​ര്യ​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കു​ക​യും അ​വ​രു​ടെ വി​ശ്വാ​സ​ത്തെ ശ​ക്തി​പ്പെ​ടു​ത്തു​ക​യും വേ​ണ​മെ​ന്നും ഗ്രാ​ൻ​റ്​ മു​ഫ്​​തി പ​റ​ഞ്ഞു.

വി​ദ്യാ​ർ​ഥി​ക​ൾ അ​വ​രു​ടെ സ​മ​യ​ത്തെ​ക്കു​റി​ച്ച്​ ബോ​ധ​വാ​ന്മാ​രാ​യി​രി​ക്ക​ണ​മെ​ന്നും അ​തി​ൽ നി​ക്ഷേ​പം ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു.

Tags:    
News Summary - Schools open on sunday after summer vacation in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.