ജിദ്ദ: ഇന്ത്യയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ ജിദ്ദയിൽ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളുടെയും ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമാണ് സന്ദർശനമെന്ന് ഇന്ത്യൻ എംബസി വൃത്തങ്ങൾ വ്യക്തമാക്കി. കശ്മീർ വിഷയത്തിൽ സൗദി അറേബ്യയുടെ പിന്തുണ ഇന്ത്യക്ക് ഉറപ്പുവരുത്തുന്നതിെൻറ ഭാഗമാണ് സന്ദർശനം എന്നാണ് റിപ്പോർട്ട്. സുരക്ഷകാര്യങ്ങളുടെ ചുമതലയുള്ള മന്ത്രി ഡോ. മുസാഇദുമായും ഇൻറലിജൻറ്സ് ഡയറക്ടർ ഖാലിദ് ബിൻ അലി അൽ ഹുമൈദാനുമായും ഡോവൽ കൂടിക്കാഴ്ച നടത്തി.
പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ കഴിഞ്ഞമാസം സൗദി സന്ദർശനം നടത്തിയിരുന്നു. കശ്മീർ വിഷയത്തിൽ പാകിസ്താൻ സൗദി അറേബ്യയുടെ പിന്തുണ തേടുന്നുണ്ട്. മുഹമ്മദ് ബിൻ സൽമാനുമായി വളരെ അടുത്ത സൗഹൃദമാണ് ഇംറാൻ ഖാൻ പുലർത്തുന്നത്. വിദേശകാര്യമന്ത്രി ആദിൽ ജുബൈർ പാകിസ്താൻ സന്ദർശനം നടത്തുകയും ചെയ്തിട്ടുണ്ട്. ഇൗ വിഷയത്തിൽ ഇന്ത്യയുടെ ഭാഗം നേരിട്ട് വിശദമാക്കാനാണ് ഡോവലിെൻറ സന്ദർശനം എന്നാണ് സൂചന. ഇൗ മാസാവസാനം പ്രധാനമന്ത്രി റിയാദിൽ സന്ദർശനം നടത്തുന്നതുസംബന്ധിച്ച് നേരേത്ത റിപ്പോർട്ട് ഉണ്ടായിരുന്നു. അതും ഒൗദ്യോഗികമായി പ്രഖ്യാപനം വന്നിട്ടില്ല. യു.എ.ഇയിലെ നേതാക്കളുമായും അജിദ് ഡോവൽ കൂടിക്കാഴ്ച നടത്തുന്നുണ്ടെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.