അൽഅഹ്സ: ഗ്രാമങ്ങളിലാണ് ഇന്ത്യയുടെ ആത്മാവെന്നു പറഞ്ഞ മഹാത്മാഗാന്ധിയുടെ സ്വപ്ന സാക്ഷാൽക്കാരത്തിനായി അധികാര വികേന്ദ്രീകരണം നടപ്പാക്കുന്നതിെൻറ ഭാഗമായി രാജീവ് ഗാന്ധി പാർലമെൻറിൽ കൊണ്ടുവന്ന പഞ്ചായത്തീരാജ് നഗരപാലിക ബില്ലിനെതിരെ വോട്ട് ചെയ്തവരാണ് ഇടതുപക്ഷമെന്ന് ഒ.ഐ.സി.സി ദമ്മാം റീജനൽ പ്രസിഡൻറ് ബിജു കല്ലുമല ആരോപിച്ചു.
അൽഅഹ്സ യു.ഡി.എഫ് കമ്മിറ്റി സംഘടിപ്പിച്ച കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എം.സി.സി കിഴക്കൻ മേഖല കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി മഹ്മൂദ് പൂക്കാട് മുഖ്യപ്രഭാഷണം നിർവഹിച്ചു.
ചെയർമാൻ പ്രസാദ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. ഇ.കെ. സലീം, അനസ് പട്ടാമ്പി, റഫീഖ് കൂട്ടിലങ്ങാടി, ഹുസൈൻ ബാവ, കുഞ്ഞുമോൻ കായംകുളം, ഷാഫി കുദിർ, ശിഹാബ് ചവറ, അഷ്റഫ് ഗസാൽ, ഫൈസൽ വാച്ചാക്കൽ, നാസർ ഹാജി, സുൽഫി കുന്ദമംഗലം എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ നാസർ പാറക്കടവ് സ്വാഗതവും നവാസ് കൊല്ലം നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാവിരുന്നും കുടുംബ സംഗമവും പരിപാടിയുടെ ഭാഗമായി നടന്നു.
സൂഫിയ സിയാദ് അവതാരകയായിരുന്നു. അലി നിലമ്പൂർ, അൻസാരി സെയ്ൻ, അർശദ് ദേശമംഗലം, നിസാം വടക്കേകോണം, കബീർ മുംതാസ്, ജാഫർ തൃശൂർ, സിയാദ് കിഴക്കേകോണം, റഷീദ് വരവൂർ, സാജിത സിയാദ്, റിഹാന നിസാം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.