ജിദ്ദ: കോവിഡ് വ്യാപനം കാരണം ഒരു വർഷമായി താൽക്കാലികമായി നിർത്തിവെച്ചിരുന്ന അൽഹറമൈൻ ട്രെയിൻ സർവിസ് പുനരാരംഭിച്ചു. പുതിയ സർവിസ് ജിദ്ദ കിങ് അബ്ദുൽ അസീസ് വിമാനത്താവള സ്റ്റേഷനിൽ മക്ക മേഖല ഗവർണർ അമീർ ഖാലിദ് അൽ ഫൈസൽ ഉദ്ഘാടനം ചെയ്തു. ജിദ്ദ ഗവർണർ അമീർ മിഷാൽ ബിൻ മാജിദ്, മന്ത്രിമാർ, ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു. കോവിഡ് പ്രോട്ടോകോൾ പൂർണമായും പാലിച്ച് ബുധനാഴ്ച മക്കക്കും മദീനക്കുമിടയിൽ ട്രെയിൻ നിരവധി സർവിസുകൾ നടത്തി.
കോവിഡ് മുൻകരുതലായി 2020 മാർച്ച് 21 മുതലാണ് ട്രെയിൻ സർവിസ് നിർത്തലാക്കിയത്. മക്കയിൽനിന്ന് ജിദ്ദ വിമാനത്താവള സ്റ്റേഷൻ, കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി വഴി മദീനയിലേക്കും തിരിച്ചുമാണ് സർവിസുകൾ. മധ്യപൗരസ്ത്യ മേഖലയിലെ ഏറ്റവും വലിയ പൊതുഗതാഗത പദ്ധതിയാണ് 450 കിലോമീറ്ററിൽ നടപ്പാക്കിയ അൽഹറമൈൻ ട്രെയിൻ സർവിസ്. 417 യാത്രക്കാരെ ഉൾക്കൊള്ളുന്ന ട്രെയിൻ മണിക്കൂറിൽ 300 കിലോമീറ്റർ വേഗത്തിലാണ് ഓടുന്നത്. രണ്ടു വർഷം മുമ്പാണ് സൽമാൻ രാജാവ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.