അൽഖോബാർ: ഹൗസ്മെയ്ഡ് വിസയിൽ ജോലിക്കെത്തി സ്പോൺസർ ഉപേക്ഷിച്ച് വനിത അഭയകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന മലപ്പുറം നിലമ്പൂർ സ്വദേശിനിക്കുള്ള വിമാന ടിക്കറ്റ് ഖോബാർ കെ.എം.സി.സി കൈമാറി.
സാമൂഹിക പ്രവർത്തക മഞ്ജു മണിക്കുട്ടനാണ് ഇന്ത്യൻ എംബസിയിൽ നിന്ന് എമർജൻസി സർട്ടിഫിക്കറ്റ് നേടി വനിത അഭയകേന്ദ്രത്തിൽനിന്ന് നാട്ടിലേക്ക് പോകാനുള്ള അനുമതി രേഖകൾ സംഘടിപ്പിച്ചത്. ടിക്കറ്റ് എടുക്കാൻ പ്രയാസം നേരിട്ട നസീമ അക്റബിയ്യ ഏരിയ കെ.എം.സി.സി ഭാരവാഹികളെ സമീപിക്കുകയായിരുന്നു.
ഇൗ മാസം 17നുള്ള ദമ്മാം കോഴിക്കോട് വന്ദേഭാരത് മിഷൻ എയർ ഇന്ത്യ വിമാനത്തിലേക്കുള്ള ടിക്കറ്റ് ഖോബാർ കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി സിറാജ് ആലുവ, അക്റബിയ്യ ഏരിയ ജനറൽ സെക്രട്ടറി അൻവർ ശാഫി വളാഞ്ചേരി എന്നിവർ സാമൂഹികപ്രവർത്തക മഞ്ജു മണിക്കുട്ടന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.