ആലപ്പുഴ ജില്ല ഒ.ഐ.സി.സി യാത്രയയപ്പ് നൽകി

നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന സാ​ജി​ദ് ആ​ല​പ്പു​ഴ​ക്കും പ്ര​സാ​ദ് ക​ള​ർ​കോ​ടി​നും ഒ.​ഐ.​സി.​സി ആ​ല​പ്പു​ഴ ജി​ല്ല ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പു ന​ൽ​കി​യ​പ്പോ​ൾ 

ആലപ്പുഴ ജില്ല ഒ.ഐ.സി.സി യാത്രയയപ്പ് നൽകി

റിയാദ്: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി നിർവാഹക സമിതി അംഗം സാജിദ് ആലപ്പുഴക്കും ജില്ല കമ്മിറ്റി വൈസ് പ്രസിഡന്‍റ് പ്രസാദ് കളർകോടിനും സഹധർമിണിക്കും ആലപ്പുഴ ജില്ല കമ്മിറ്റി യാത്രയയപ്പു നൽകി.മലസ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജില്ല പ്രസിഡന്‍റ് സുഗതൻ നൂറനാട് അധ്യക്ഷത വഹിച്ചു.

നൗഷാദ് കറ്റാനം ആമുഖ പ്രഭാഷണം നടത്തി. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്‍റ് സലീം കളക്കര യോഗം ഉദ്ഘാടനം ചെയ്തു. നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷാജി സോണ സാജിദിനെയും പ്രസാദിനെയും പൊന്നാട അണിയിച്ചു ആദരിച്ചു.

സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ, ട്രഷറർ നവാസ് വെള്ളിമാട്കുന്ന്, നിർവാഹക സമിതി അംഗങ്ങളായ അജയൻ ചെങ്ങന്നൂർ, കുഞ്ഞുമോൻ കൃഷ്ണപുരം, ജില്ല കമ്മിറ്റി ഭാരവാഹികളായ ഹാഷിം ആലപ്പുഴ, ഷാജി മുളക്കുഴ, ഷബീർ വരിക്കപ്പള്ളി, അബ്ദുൽ വാഹിദ് കായംകുളം, ഷിബു ഉസ്മാൻ, നിർവാഹക സമിതി അംഗങ്ങളായ രാജു വഴിപാടി, റഫീക്ക് വെട്ടിയാർ, സാബു വെൺമണി, ഷിഹാബ് പോളക്കുളം, ആഘോഷ് ആറാട്ടുപുഴ, സലീം കൊച്ചുണ്ണി, സന്തോഷ് പാതിരാപ്പള്ളി, ബിജു അമ്പലപ്പുഴ, സജികുമാർ ചെന്നിത്തല, സെബാസ്റ്റ്യൻ ആലപ്പുഴ, സുധീർ, ശ്രീകുമാർ, ഷീബ സുഗതൻ, ഷീജ നൗഷാദ്, ഫൗസിയ കുഞ്ഞുമോൻ, നിസി ബിജു, ശരണ്യ ആഘോഷ് എന്നിവർ സംസാരിച്ചു.

സാജിദ് ആലപ്പുഴക്കും ജയശങ്കർ പ്രസാദിനും ജനറൽ സെക്രട്ടറിമാരായ നൗഷാദ് കറ്റാനവും ശരത് സ്വാമിനാഥനും ഓർമഫലകങ്ങൾ കൈമാറി. ശരത് സ്വാമിനാഥൻ സ്വാഗതവും ട്രഷറർ ബിജു വെൺമണി നന്ദിയും പറഞ്ഞു.

Tags:    
News Summary - Alappuzha District OICC farewell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.