ഉ​മ്മ​ൻ ചാ​ണ്ടി

ഉമ്മൻ ചാണ്ടി സ്​കോളർഷിപ്പുമായി ആലപ്പുഴ ഒ.ഐ.സി.സി

റി​യാ​ദ്: ബി​രു​ദ​പ​ഠ​ന വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് ഉ​മ്മ​ന്‍ ചാ​ണ്ടി മെ​മ്മോ​റി​യ​ല്‍ സ്‌​കോ​ള​ര്‍ഷി​പ് വി​ത​ര​ണം ചെ​യ്യു​മെ​ന്ന് റി​യാ​ദ് ഒ.​ഐ.​സി.​സി ആ​ല​പ്പു​ഴ ജി​ല്ല ക​മ്മി​റ്റി അ​റി​യി​ച്ചു. നി​ര്‍ധ​ന കു​ടും​ബ​ത്തി​ലെ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​ണ് പ​ഠ​ന​സ​ഹാ​യം. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ഒ​മ്പ​ത് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ല്‍നി​ന്ന്​ ഓ​രോ വി​ദ്യാ​ര്‍ഥി​യെ വീ​തം തെ​ര​ഞ്ഞെ​ടു​ത്ത്​ വ​ര്‍ഷം 5,000 രൂ​പ വീ​തം സ്‌​കോ​ള​ര്‍ഷി​പ് വി​ത​ര​ണം ചെ​യ്യും. അ​ടു​ത്ത അ​ധ്യ​യ​ന വ​ര്‍ഷം കൂ​ടു​ത​ല്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് സ്‌​കോ​ള​ര്‍ഷി​പ് വി​ത​ര​ണം ചെ​യ്യാ​ന്‍ പ​ദ്ധ​തി ത​യാ​റാ​ക്കു​മെ​ന്നും ജി​ല്ല ക​മ്മി​റ്റി അ​റി​യി​ച്ചു. സ്‌​കോ​ള​ര്‍ഷി​പ്പി​നു​ള​ള അ​പേ​ക്ഷ ജൂ​ലൈ 15 വ​രെ സ്വീ​ക​രി​ക്കും. ബ​യോ​ഡാ​റ്റ, അ​വ​സാ​നം എ​ഴു​തി​യ പ​രീ​ക്ഷ​യു​ടെ മാ​ര്‍ക്ക് ലി​സ്​​റ്റ്, കോ​ണ്‍ഗ്ര​സ് ബൂ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റി​ന്റെ ക​ത്ത് എ​ന്നി​വ സ​ഹി​തം oiccalappuzhaksa@gmail.com എ​ന്ന ഇ-​മെ​യി​ല്‍ വി​ലാ​സ​ത്തി​ല്‍ അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്ക​ണം.

അ​ര്‍ഹ​രാ​യ​വ​രെ നാ​ട്ടി​ലു​ള്ള ഒ.​ഐ.​സി.​സി മു​ന്‍പ്ര​വ​ര്‍ത്ത​ക​ര്‍ ഉ​ള്‍പ്പെ​ടു​ന്ന സ​മി​തി തെ​ര​ഞ്ഞെ​ടു​ക്കും. മ​ല​സ് അ​ല്‍മാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ചേ​ര്‍ന്ന പ്ര​വ​ര്‍ത്ത​ക സ​മി​തി യോ​ഗ​മാ​ണ് മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ സ്മ​ര​ണാ​ര്‍ഥം സ്‌​കോ​ള​ര്‍ഷി​പ് വി​ത​ര​ണം ചെ​യ്യാ​ന്‍ തീ​രു​മാ​നി​ച്ച​ത്. യോ​ഗ​ത്തി​ല്‍ പ്ര​സി​ഡ​ൻ​റ്​ ശ​ര​ത് സ്വാ​മി​നാ​ഥ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ര്‍ച്ച​യി​ല്‍ മൃ​ദു​ല വി​നീ​ഷ്, ബി​ജു വെ​ണ്മ​ണി, സൈ​ഫ് കാ​യം​കു​ളം, അ​നീ​ഷ് ഖാ​ന്‍, മു​ജീ​ബ് കാ​യം​കു​ളം, വി.​ജെ. ന​സ​റു​ദ്ദീ​ന്‍, അ​നീ​സ് കാ​ർ​ത്തി​ക​പ്പ​ള്ളി, ആ​ഘോ​ഷ ശ​ശി, ഷി​ബു ഉ​സ്മാ​ന്‍, കെ. ​മു​ഹ​മ്മ​ദ് സ​ലിം എ​ന്നി​വ​ര്‍ ച​ര്‍ച്ച​യി​ല്‍ പ​ങ്കെ​ടു​ത്തു. ജോ​മോ​ന്‍ ഓ​ണ​മ്പ​ള്ളി​ല്‍ സ്വാ​ഗ​ത​വും ഹാ​ഷിം ചീ​യം​വേ​ലി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Alappuzha OICC with Oommen Chandy Scholarship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.