വിടവാങ്ങൽ ത്വവാഫിനിടെ കുഴഞ്ഞുവീണ് മലയാളി ഹാജി മരിച്ചു

മക്ക: വിടവാങ്ങൽ ത്വവാഫിനിടെ കുഴഞ്ഞുവീണ് മലയാളി ഹാജി മരിച്ചു. ഹജ്ജ് പൂർത്തിയാക്കി ഇന്ന് (ശനിയാഴ്​ച) മദീനയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എറണാകുളം പെരുമ്പാവൂർ വെല്ലം കൊട്ടിലക്കുടിയിലെ ഹംസ കൊട്ടയിൽ അബൂബക്കർ (65) ആണ് മരിച്ചത്. മക്കയിൽനിന്ന് മടങ്ങുമ്പോൾ നിർവഹിക്കേണ്ട വിടവാങ്ങൽ ത്വവാഫിനിടെ കുഴഞ്ഞുവീണായിരുന്നു മരണം.

മൃതദേഹം സാഹിർ കിങ്​ അബ്​ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കുമെന്ന്​ കേരള ഹജ്ജ് കമ്മിറ്റി വോളന്റിയർ വൈസ് കാപ്റ്റൻ ഗഫൂർ പുന്നാട്ട്​അറിയിച്ചു.

Tags:    
News Summary - Malayali Haji died after collapsing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.