റി​യാ​ദി​ലെ അ​ലി​ഫ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ലേ​ബ​ർ ക്യാ​മ്പി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ച​പ്പോ​ൾ

അ​ന്താ​രാ​ഷ്ട്ര ചാ​രി​റ്റി ദി​ന​ത്തി​ൽ സ്നേ​ഹ കൈ​നീ​ട്ട​വു​മാ​യി അ​ലി​ഫ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ

റി​യാ​ദ്: അ​ന്താ​രാ​ഷ്ട്ര ചാ​രി​റ്റി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് റി​യാ​ദ്​ ന്യൂ ​സ​നാ​ഇ​യ്യ മേ​ഖ​ല​യി​ലു​ള്ള ലേ​ബ​ർ ക്യാ​മ്പി​ലെ നി​രാ​ലം​ബ​രാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ചു ന​ൽ​കി അ​ലി​ഫ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ. ചാ​രി​റ്റി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ഒ​രു​മി​ച്ചു​കൂ​ട്ടി​യ വി​വി​ധ ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ൾ അ​ട​ങ്ങി​യ കി​റ്റു​ക​ളാ​ണ് തൊ​ഴി​ൽ​പ​ര​മാ​യ പ്ര​ശ്ന​ങ്ങ​ളും സാ​മ്പ​ത്തി​ക​മാ​യ പി​ന്നാ​ക്കാ​വ​സ്ഥ​യും കാ​ര​ണം പ്ര​യാ​സ​മ​നു​ഭ​വി​ച്ച് ലേ​ബ​ർ ക്യാ​മ്പി​ൽ ക​ഴി​യു​ന്ന വി​വി​ധ രാ​ജ്യ​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കൈ​മാ​റി​യ​ത്.

ഇ​ന്ത്യ, പാ​കി​സ്​​താ​ൻ, ബം​ഗ്ലാ​ദേ​ശ്, ഈ​ജി​പ്ത് തു​ട​ങ്ങി വി​വി​ധ രാ​ജ്യ​ക്കാ​രാ​യി ക്യാ​മ്പി​ൽ ക​ഴി​യു​ന്ന നൂ​റി​ൽ​പ​രം ആ​ളു​ക​ൾ സം​ഗ​മ​ത്തി​​ന്റെ ഭാ​ഗ​മാ​യി. നോ​വ​നു​ഭ​വി​ക്കു​ന്ന പ്ര​വാ​സി സ​ഹോ​ദ​ര​ന്മാ​രോ​ട് സു​ഖ​വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ച്ചും അ​വ​രോ​ടൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ച്ചും വി​ദ്യാ​ർ​ഥി​ക​ൾ സാ​മൂ​ഹി​ക സേ​വ​ന​ത്തി​​ന്റെ​യും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​തി​യു​ടെ​യും മാ​തൃ​ക സൃ​ഷ്ടി​ച്ചു. അ​ലി​ഫ് സി.​ഇ.​ഒ ലു​ഖ്‌​മാ​ൻ അ​ഹ്മ​ദ്, പ്രി​ൻ​സി​പ്പ​ൽ മു​ഹ​മ്മ​ദ് മു​സ്ത​ഫ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ശി​ഹാ​ബ് കൊ​ട്ടു​കാ​ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ലേ​ബ​ർ ക്യാ​മ്പി​ലെ ഇ​ത്ത​രം സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​കാ​പ​ര​വും ശ്ലാ​ഘ​നീ​യ​വു​മാ​ണെ​ന്നും ഈ ​വ​ർ​ഷ​ത്തെ ചാ​രി​റ്റി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ത്ത​രം സ​ദു​ദ്യ​മ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന ആ​ദ്യ സ്കൂ​ൾ അ​ലി​ഫ് ആ​യി​രി​ക്കു​മെ​ന്നും ശി​ഹാ​ബ് കൊ​ട്ടു​കാ​ട് അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​ഡ്മി​നി​സ്ട്രേ​റ്റ​ർ അ​ലി ബു​ഖാ​രി, വി​ദ്യാ​ർ​ഥി​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് മു​ഹ​മ്മ​ദ് ഫാ​ദി​ൽ, അ​ധ്യാ​പ​ക​ർ, ര​ക്ഷി​താ​ക്ക​ൾ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Aliff School students extend love on International Charity Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.