അൽമുന സ്​കൂളിൽനിന്ന്​ 10ാം ക്ലാസിൽ മികച്ച വിജയം നേടിയവരെ ഉപഹാരം നൽകി അനുമോദിക്കുന്നു

അൽമുന സ്കൂൾ വിജയികളെ അനുമോദിച്ചു

ദമ്മാം: അൽമുന ഇൻറർനാഷനൽ സ്കൂളിൽ നിന്ന്​ 10ാം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അവാർഡ് നൽകി ആദരിച്ചു. ഓൺലൈനായി നടത്തിയ അനുമോദന ചടങ്ങ്​ ടി.പി. മുഹമ്മദ് ഉദ്​ഘാടനം ചെയ്തു. പ്രിൻസിപ്പൽ മമ്മു മാസ്​റ്റർ അധ്യക്ഷത വഹിച്ചു. ഹൈസ്കൂൾ വിഭാഗം ഇൻ ചാർജ് പ്രദീപ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ഡയറക്ടർ പി.ബി. അബ്​ദുൽ ലത്തീഫ്, മാനേജർ പി.വി. അബ്​ദുറഹ്​മാൻ, പ്രധാന അധ്യാപകരായ ഫവാസ് ഹുദവി, വസുധ അഭയ്, പരീക്ഷ കൺട്രോളർ ശമീൽ, അഡ്മിൻ മാനേജർ സിറാജ് ചക്കരക്കൽ, നിഷാദ്, മുഹമ്മദ് അലി എന്നിവർ സംസാരിച്ചു.

ഉന്നത വിജയികളായ മിഷാൽ, മുഈനുദ്ദീൻ, ആര്യൻ, നബീഹാ, ജസ്ബിൻ, സായിദ് സാദ്, അഫ്രിൻ ഷാ, അഫ്ഫാൻ റഫീഖ്, മുഹമ്മദ് അബൂബക്കർ സിദ്ദീഖ്, കിഷൻ, ഷഹാന ഷെറിൻ, നേഹ ട്രീസ, സഹ്‌റ, നബീല, മുഹമ്മദ് മുഈദുദ്ദീൻ, കേദാർ രാകേഷ്, ദയ ആൻ, ആസില ഹയാൻ, ആകാശ് സെബിൻ, ജൊഹാൻ പാട്രിക് എന്നീ അവാർഡ് ജേതാക്കൾ ഡയറക്ടർ അബ്​ദുൽ ലത്തീഫ്, വൈസ് പ്രിൻസിപ്പൽ കാദർ മാസ്​റ്റർ എന്നിവരിൽ നിന്നും അവാർഡുകൾ ഏറ്റുവാങ്ങി. വൈസ് പ്രിൻസിപ്പൽ കാദർ മാസ്​റ്റർ സ്വാഗതവും ഫൗമിയ ഹനീഷ് നന്ദിയും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.