നൂറുമേനി വിജയവുമായി അൽമുന സ്കുൾ

ദമ്മാം: സി.ബി.എസ്.ഇ 10ാം ക്ലാസ് ഫലം പുറത്തുവന്നപ്പോൾ തുടർച്ചയായി ഒമ്പതാം തവണയും മികച്ച വിജയം നേടി ദമ്മാം അൽമുന സ്‌കൂൾ. 95 ശതമാനം മാർക്കോടെ നന്ദിത പ്രനിൽ സ്കൂളിൽ ഒന്നാമതെത്തി. നതാഷ ഫെർണാണ്ടസ്, മുഹമ്മദ് സഹീദ്, അയിഷ ഹനീഫ് കാസി, മുഹമ്മദ് അഫ്നാൻ ഖാൻ, മുഹമ്മദ് ബിൻഷാദ്, ഹസം അലി, ഹസീബ് എന്നിവർ ഉയർന്ന മാർക്കോടെ സ്കൂൾ മെഡലിസ്റ്റുകളായി.

60 ശതമാനം കുട്ടികളും ഡിസ്റ്റിങ്ഷന് മൂകളിൽ മാർക്ക് നേടി. പരീക്ഷ എഴുതിയ 97 ശതമാനം കുട്ടികളും ഫസ്റ്റ് ക്ലാസിനു മുകളിൽ മാർക്ക് നേടി. മുഴുവൻ പരീക്ഷാർഥികളും 50 ശതമാനത്തിലധികം മാർക്കോടെ ഉന്നത പഠനത്തിന് അർഹത നേടി. പ്രതിസന്ധി ഘട്ടത്തിലും കുട്ടികൾക്ക് ഉന്നതവിജയം ലഭ്യമാക്കാൻ സാധിച്ചതിന്റെ ആഹ്ലാദത്തിലാണ് സ്കൂൾ അധികൃതർ. ഉന്നതവിജയം നേടിയ വിദ്യാർഥികളെയും വിജയത്തിനായി പരിശ്രമിച്ച അധ്യാപകരെയും മാനേജർ ടി.പി. മുഹമ്മദ്, പ്രിൻസിപ്പൽ മമ്മു മാസ്റ്റർ, ജി.എൻ. അബ്ദുറഹ്മാൻ, വൈസ് പ്രിൻസിപ്പൽ കാദർ, പ്രധാന അധ്യാപകരായ വസുധ അഭയ്, പ്രദീപ്കുമാർ എന്നിവർ അഭിനന്ദിച്ചു.

Tags:    
News Summary - Almuna School with 100 wins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.