കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി റി​യാ​ദി​ൽ സം​ഘ​ടി​പ്പി​ച്ച ഗ​സ​ൽ സ​ന്ധ്യ​യി​ൽ അ​ലോ​ഷി ആ​ദം​സും സം​ഘ​വും പാ​ടു​ന്നു

പ്ര​വാ​സി ഹൃ​ദ​യ​ങ്ങ​ളി​ൽ ഗ​സ​ലാ​യി ഒ​ഴു​കി​പ്പ​ട​ർ​ന്ന്​ അ​ലോ​ഷി

റി​യാ​ദ്: ഗ​സ​ലാ​യി ഒ​ഴു​കി​പ്പ​ട​ർ​ന്ന​ അ​ലോ​ഷി റി​യാ​ദി​ലെ പ്ര​വാ​സി സ​ഹൃ​ദ​യ​ർ​ക്ക്​ അ​വി​സ്​​മ​ര​ണീ​യ രാ​വ്​ സ​മ്മാ​നി​ച്ചു. കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി റി​യാ​ദി​ൽ സം​ഘ​ടി​പ്പി​ച്ച ‘വ​സ​ന്തം സീ​സ​ണ്‍-3’ ആ​ഘോ​ഷ പ​രി​പാ​ടി​യി​ലാ​ണ്​ പ്ര​ശ​സ്ത ഗ​സ​ൽ, പി​ന്ന​ണി ഗാ​യ​ക​നാ​യ അ​ലോ​ഷി ആ​ദം​സും സം​ഘ​വും ഗ​സ​ൽ സ​ന്ധ്യ ഒ​രു​ക്കി​യ​ത്. മ​ല​സ് അ​ൽ യാ​സ്മി​ൻ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ​ര​ങ്ങേ​റി​യ പ​രി​പാ​ടി​യി​ൽ കേ​ളി സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം അ​ലോ​ഷി​യെ​യും സം​ഘ​ത്തെ​യും ബോ​ക്കെ ന​ൽ​കി സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് ഇ​ട​ത​ട​വി​ല്ലാ​തെ ന​ട​ന്ന മൂ​ന്ന്​ മ​ണി​ക്കൂ​ർ പ​രി​പാ​ടി​യി​ൽ 35-ൽ ​പ​രം ഗാ​ന​ങ്ങ​ൾ അ​ലോ​ഷി ആ​ല​പി​ച്ചു. ബാ​ബു​ക്ക​യു​ടെ​യും മെ​ഹ​ബൂ​ബി​​ന്റെ​യും ഉ​മ്പാ​യി​യു​ടെ​യും മെ​ഹ​ദി​യു​ടെ​യും മ​നോ​ഹ​ര ഗാ​ന​ങ്ങ​ൾ​ക്കൊ​പ്പം നാ​ട​ക​ഗാ​ന​ങ്ങ​ളും ക​വി​ത​ക​ളു​മാ​യി വി​ര​ഹ​വും വി​പ്ല​വ​വും ഇ​ഴ​ചേ​ർ​ത്ത്‌ അ​ലോ​ഷി ആ​ദം​സ്‌ പാ​ടി.

തു​ട​ക്കം മു​ത​ൽ പ​രി​പാ​ടി അ​വ​സാ​നി​ക്കും വ​രെ നി​റ​ഞ്ഞ സ​ദ​സ്സി​നെ ആ​വേ​ശം കൊ​ള്ളി​ക്കാ​ൻ അ​ലോ​ഷി​ക്കാ​യി. ആ​ദ്യ​മാ​യി സൗ​ദി അ​റേ​ബ്യ​യി​ൽ എ​ത്തി​യ അ​ലോ​ഷി​ക്കൊ​പ്പം ത​ബ​ലി​സ്​​റ്റ്​ ഷി​ജി​ൻ ത​ല​ശ്ശേ​രി​യും ഹാ​ർ​മോ​ണി​സ്​​റ്റ്​ അ​നു പ​യ്യ​ന്നൂ​രും നാ​ട്ടി​ൽ​നി​ന്നെ​ത്തി. റി​യാ​ദി​ൽ നി​ന്നു​ള്ള ഷാ​ന​വാ​സ് ഷാ​നു (ഗി​ത്താ​ർ), മു​ഹ​മ്മ​ദ് റോ​ഷ​ൻ (കീ​ബോ​ർ​ഡ്) എ​ന്നി​വ​രും ഗ​സ​ൽ സ​ന്ധ്യ​ക്ക്​ പി​ന്ന​ണി വാ​ദ്യ​മൊ​രു​ക്കാ​ൻ ചേ​ർ​ന്നു. സ​മാ​പ​ന ച​ട​ങ്ങി​ൽ കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​വും കു​ടും​ബ​വേ​ദി സെ​ക്ര​ട്ട​റി​യു​മാ​യ സീ​ബ കൂ​വോ​ട് പ​രി​പാ​ടി​യെ കു​റി​ച്ച്​ വി​ശ​ദീ​ക​രി​ച്ചു. അ​ലോ​ഷി ആ​ദം​സി​ന്​ കേ​ളി ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ.​പി.​എം. സാ​ദി​ഖും ഷി​ജി​ൻ ത​ല​ശ്ശേ​രി​ക്ക് സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​ര​വും അ​നു പ​യ്യ​ന്നൂ​രി​ന് പ്ര​സി​ഡ​ൻ​റ്​ സെ​ബി​ൻ ഇ​ഖ്ബാ​ലും ഷാ​ന​വാ​സ് ഷാ​നു​വി​ന് ട്ര​ഷ​റ​ർ ജോ​സ​ഫ് ഷാ​ജി​യും ഫ​ല​ക​ങ്ങ​ൾ കൈ​മാ​റി. ര​ക്ഷാ​ധി​കാ​രി സ​മി​തി​യം​ഗ​ങ്ങ​ളാ​യ

ഫി​റോ​സ് ത​യ്യി​ൽ, മു​ഹ​മ്മ​ദ് റോ​ഷ​നും ഷ​മീ​ർ കു​ന്നു​മ്മ​ൽ, അ​ൽ യാ​സ്‌​മി​ൻ സ്‌​കൂ​ളി​നും ഗീ ​വ​ർ​ഗീ​സ് ഇ​ടി​ച്ചാ​ണ്ടി, സൗ​ണ്ട് എ​ൻ​ജി​നീ​യ​ർ സ്​​റ്റൈ​സ​ൺ തോ​മ​സി​നും പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ, കാ​മ​റാ​മാ​ൻ ഫൈ​സ​ൽ നി​ല​മ്പൂ​രി​നും ഫ​ല​കം സ​മ്മാ​നി​ച്ചു. കേ​ളി ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ.​പി.​എം. സാ​ദി​ഖ് സ്വാ​ഗ​ത​വും പ്ര​സി​ഡ​ൻ​റ്​ സെ​ബി​ൻ ഇ​ഖ്ബാ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - aloshy sung ghazal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.