ജുബൈൽ: ഇന്ത്യക്കാരനായ യുവാവ് ജുബൈലിന് സമീപം ജലസംഭരണിയിൽ വീണ് മരിച്ചു. ഉത്തർപ്രദേശ് സ്വദേശി സുനിൽ രാമായൺ സിങ് (28) ആണ് മരിച്ചത്. അൽ സറാർ-അൽഹന സെൻററിൽനിന്ന് ഒരു കിലോമീറ്റർ കിഴക്കായി എട്ടു മീറ്റർ നീളമുള്ള വാട്ടർ ടാങ്കിൽ മരിച്ചുകിടക്കുന്ന നിലയിലാണ് സുനിലിനെ കണ്ടെത്തിയത്. സൗദി സിവിൽ ഡിഫൻസും റെഡ് ക്രെസൻറും ഫോറൻസിക് വിദഗ്ദ്ധനും സംഭവസ്ഥലത്തെത്തി തുടർനടപടി സ്വീകരിച്ചു. ജുബൈലിൽ ഗാർഹിക ജോലിക്കാരനായിരുന്നു സുനിൽ.
പിതാവ്: രാമായൺ സിങ്. മാതാവ്: മമത ദേവി. ഭാര്യ: അമൃത ദേവി. മക്കൾ: രുദ്ര സിങ്, അർപ്പിത സിങ്. സഹോദരൻ: ധനഞ്ജയ് സിങ്. ഔദ്യോഗിക നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്നും മരണാനന്തര നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.