അമീർ മുഹമ്മദി​െൻറ അഭിമുഖം; കാതോർത്ത്​ ലോകം

ജിദ്ദ: സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാ​​​െൻറ ആദ്യ അമേരിക്കൻ ടെലിവിഷൻ അഭിമുഖത്തിനായി കാതോർത്ത്​ ലോകം. അമേരിക്കൻ സമയം ഞായറാഴ്​ച വൈകിട്ട്​ ഏ​ഴിനാണ്​ (സൗദി സമയം തിങ്കൾ പുലർച്ചെ) സി.ബി.എസ്​ ചാനൽ ‘60 മിനുട്ട്​സ്​’ എന്ന അഭിമുഖ പരിപാടി സംപ്രേഷണം ചെയ്യുന്നത്​. ഏറെ പ്രതീക്ഷയോടെ ലോകം കാത്തിരിക്കുന്ന ഇൻറർവ്യൂവി​​​െൻറ രണ്ടു പ്രിവ്യൂകൾ കഴിഞ്ഞ ദിവസങ്ങളിൽ ചാനൽ പുറത്തുവിട്ടിരുന്നു. അഭിമുഖത്തി​​​െൻറ മൂല്യം ഉറപ്പുവരുത്തുന്ന സൂചനകളാണ്​ ആ ചെറുഭാഗങ്ങളിൽ ഉണ്ടായിരുന്നത്​. അതിനിടെ, സൗദിയിലെത്തി അമീർ മുഹമ്മദിനെ കണ്ട്​ അഭിമുഖം ചിത്രീകരിച്ച നോറ ഒ’ ഡനീലി​​​െൻറ പ്രതികരണം പുറത്തുവന്നു. അമീർ മുഹമ്മദിനെ കുറിച്ചും സൗദിയെ കുറിച്ചുമുള്ള ധാരണകൾ പ​ങ്കുവെക്കുന്ന നോറ എങ്ങനെയാണ്​ ഇൗ അവസരം ലഭിച്ചത്​ എന്നതിനെ കുറിച്ചും വിശദീകരിക്കുന്നു. 
അഭിമുഖത്തിന്​ സമയനിബന്ധന​യോ മറ്റ്​ നിയന്ത്രണങ്ങ​ളോ ഉണ്ടായിരുന്നില്ലെന്ന്​ അവർ വ്യക്​തമാക്കി. അദ്ദേഹത്തി​​​െൻറ ആശയങ്ങളും ചിന്തകളും അമേരിക്കൻ ജനതയെ അറിയിക്കാനുള്ള അവസരമായിരുന്നു അത്​. അമേരിക്കൻ പ്രേക്ഷകർ തന്നെ കുറിച്ച്​ മനസിലാക്ക​ണമെന്ന്​ കിരീടാകാശിക്കുണ്ടായിരുന്നു. വൈവിധ്യമാർന്ന വിഷയങ്ങളിലൂടെയാണ്​ സംഭാഷണം കടന്നുപോയത്​. അസാധാരണമായി നിഷ്​കപടവുമായിരുന്നു അത്​. യമൻ യുദ്ധം, നിരവധി മന്ത്രിമാരും പ്രമുഖരും പിടികൂടപ്പെട്ട അഴിമതി വിരുദ്ധ നടപടി എന്നിവയൊക്കെ കടന്നുവന്നു. എന്താണ്​ റിറ്റ്​സ്​ കാൾട്ടണിൽ നടന്നതെന്ന്​ ഇതാദ്യമായി കിരീടാവകാശി നേരിട്ട്​ വിശദീകരിക്കുകയാണ്​. ശക്​തമായ ഭാഷയിലാണ്​ ഇറാനെ കുറിച്ച്​ അദ്ദേഹം സംസാരിച്ചത്​. തീവ്രവാദികളാൽ ഇസ്​ലാം തെറ്റിദ്ധരിപ്പിക്കപ്പെടുന്നതും വിഷയമായി. ഇൗ സംഭാഷണത്തി​​​െൻറ നല്ലൊരുഭാഗവും വൻ വാർത്താ മൂല്യമുള്ളതാണെന്ന്​ ഞാൻ കരുതുന്നു ^ നോറ സൂചിപ്പിച്ചു.

ഏതാണ്ട്​ മൂന്നുവർഷത്തോളം നീണ്ട ചർച്ചകൾക്കൊടുവിലാണ്​ നോറ അമീർ മുഹമ്മദി​​​െൻറ അഭിമുഖം സാധ്യമാക്കിയത്​. 2015 ഏപ്രിൽ മുതലാണ്​ സൽമാൻ രാജാവിനെ കുറിച്ച്​ അവർ കേൾക്കാൻ തുടങ്ങിയത്​. പ്രത്യേകം ശ്രദ്ധിക്കേണ്ടയാളാണ്​ അദ്ദേഹമെന്ന്​ അന്നേ തോന്നിയിരുന്നുവെന്ന്​ നോറ പറയുന്നു. അതുകൊണ്ട്​ തന്നെ സൗദി നേതൃത്വത്തെ ‘60 മിനുട്ട്​സി’ൽ എത്തിക്കുന്നത്​ വലിയ നേട്ടമാകുമെന്ന്​ ഉറപ്പായിരുന്നു. 2016 ജൂണിലാണ്​ അന്ന്​ രണ്ടാം കിരീടാവകാശി ആയിരുന്ന അമീർ മുഹമ്മദിനെ നോറ ആദ്യമായി സന്ദർശിക്കുന്നത്​. വാഷിങ്​ടണിലെ സൗദി അംബാസഡറുടെ വസതിയിൽ വെച്ച്​. അത്​ അമീർ മുഹമ്മദി​​​െൻറ ആദ്യ യു.എസ്​ സന്ദർശനമായിരുന്നു. അതിനെ കുറിച്ച്​ നോറ പറയുന്നു: ‘വിഷൻ 2030 നെ കുറിച്ച്​ അന്ന്​ ഞാൻ അദ്ദേഹത്തോട്​ ചോദിച്ചു. അഭിമുഖത്തിനുള്ള താൽപര്യവും പ്രകടിപ്പിച്ചു. ‘60 മിനുട്ട്​സി’നെ കുറിച്ച്​ അദ്ദേഹത്തിന്​ അറിയാമായിരുന്നു. ഒരുഹോട്ടലിൽ വെച്ച്​ ഏതാനും മിനുട്ട്​ നീളുന്ന കൂടിക്കാഴ്​ച അല്ല ഉദ്ദേശിക്കുന്നത്​ എന്ന്​ അദ്ദേഹത്തോട്​ പറഞ്ഞു. റിയാദിലേക്ക്​ ഞങ്ങൾക്ക്​ വരണമെന്നും കൊട്ടാരത്തിൽ പ്രവേശനം നൽക​ണമെന്നും അഭ്യർഥിച്ചു. അദ്ദേഹം എങ്ങനെയാണ്​ വാരാന്ത്യങ്ങൾ ചെലവിടുന്നത്​ എന്ന്​ അറിയണമായിരുന്നു. അത്​ ലോകത്തെ കാട്ടണമായിരുന്നു. അതിന്​മേലുള്ള ചർച്ചകളും സംഭാഷണങ്ങളും നീണ്ടു. എന്നായാലും ഇൗ അഭിമുഖം നടക്കുമെന്ന്​ ഞങ്ങൾക്ക്​ വിശ്വാസമുണ്ടായിരുന്നു, അത്​ സംബന്ധിച്ച ഉറപ്പുകളൊന്നും ലഭിച്ചിരുന്നില്ലെങ്കിലും’ ^ നോറ പറഞ്ഞു. ഒടുവിൽ ഒരുമാസത്തിന്​ മുമ്പാണ്​ റിയാദിൽ നിന്ന്​ നോറക്ക്​ അനുകൂല പ്രതികരണം ലഭിച്ചത്​. അനുമതി കിട്ടി എന്ന്​ മാത്രമല്ല, അവർ ആവശ്യപ്പെട്ട എല്ലാം അനുവദിക്കപ്പെടുകയും ചെയ്​തു. അഭിമുഖത്തിലെ ചോദ്യങ്ങളെ കുറിച്ച്​ മുൻകൂട്ടി അന്വേഷണം ഉണ്ടായില്ല. ഏതെങ്കിലും വിഷയം ഒഴിവാക്കണമെന്ന്​ ആവശ്യപ്പെട്ടുമില്ല. ഒന്നും ഒളിക്കാനില്ല എന്നതായിരുന്നു സൗദി അധികാരികളുടെ നിലപാടെന്ന്​ നോറ ചൂണ്ടിക്കാട്ടുന്നു. തീർത്തും അസാധാരണമായിരുന്നു അത്​. 

90 മിനുട്ട്​ നീണ്ട അഭിമുഖം രണ്ടാഴ്​ച മുമ്പ്​ റിയാദ്​ പ്രാന്തത്തിലെ​ ദിരിയ കൊട്ടാരത്തിൽ വെച്ചാണ്​ ചിത്രീകരിച്ചത്​. അറബിയിലായിരുന്നു അമീർ മുഹമ്മദി​​​െൻറ സംസാരം. തത്സമയ ഇംഗ്ലീഷ്​ പരിഭാഷയും ഒരുക്കിയിരുന്നു. അതിനെ കുറിച്ച്​ നോറ പറയുന്നതിങ്ങനെ: ‘സൗദിയിലെ ബഹുഭൂരിപക്ഷം മന്ത്രിമാരും ഇംഗ്ലണ്ടിലോ യു.എസിലോ പഠിച്ചവരാണ്​. നിലവിൽ ഒന്നരലക്ഷം സൗദി വിദ്യാർഥികൾ യു.എസിൽ പഠിക്കുന്നു. ഒരു അത്​ഭുതമെന്തെന്നാൽ, കിരീടാവകാശിയുടെ വിദ്യാഭ്യാസം പൂർണമായും സൗദിയിൽ തന്നെയായിരുന്നു. മക്കളെല്ലാം സൗദി സർവകലാശാലകളിൽ തന്നെ പഠിക്കണമെന്നായിരുന്നു ത​​​െൻറ പിതാവി​​​െൻറ തീരുമാനമെന്ന്​ അമീർ മുഹമ്മദ്​ വിശദീകരിച്ചു. വിദ്യാർഥി, യുവാവ്​ എന്ന നിലകളിൽ ഒരു വ്യക്​തി രൂപപ്പെടുന്ന ഘട്ടമാണത് എന്നത്​ കൊണ്ടാണ്​ സൽമാൻ രാജാവ്​ അങ്ങനെ ചിന്തിച്ചത്​​. അത്​ വ​ളരെ താൽപര്യകരമായി തോന്നി. അഭിമുഖത്തിൽ ഒാഫീസിൽ വെച്ച്​ സംസാരിക്കു​േമ്പാൾ അദ്ദേഹം ഇംഗ്ലീഷിലാണ്​ സംസാരിക്കുന്നതെന്ന്​ നിങ്ങൾക്ക്​ കാണാം. പക്ഷേ, നയങ്ങളെ കുറിച്ച്​ സംസാരിക്കു​േമ്പാൾ അദ്ദേഹം അറബിയിലേക്ക്​ മാറും. നിലപാടുകൾ അവിടെ കൃത്യവും സൂക്ഷ്​മവുമാകേണ്ടതുണ്ടല്ലോ. അതുകൊണ്ട്​ തന്നെ അദ്ദേഹം അറബിയിലേക്ക്​ മാറിയതിൽ അത്​ഭുതമില്ല. ഒരു ചോദ്യത്തിൽ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറിയില്ല’ വസ്​ത്രത്തിന്​ ഒരുനിബന്ധനയും ഏർപ്പെടുത്തിയിരുന്നില്ലെന്നും നോറ ചൂണ്ടിക്കാട്ടി. പക്ഷേ, റിയാദിൽ പുറത്തിറങ്ങിയപ്പോൾ അബായയാണ്​ ധരിച്ചത്​. പുറത്ത്​ എല്ലാവരും അബായ ധരിച്ചിരിക്കുന്നതിനാൽ കൂടുതൽ ആശ്വാസകരം അബായയാണെന്ന്​ തോന്നിയെന്ന്​ നോറ.  

Tags:    
News Summary - amir-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.