റിയാദ്: ഭരണഘടന ശിൽപി ഡോ. ബി.ആർ. അംബേദ്കറെ അവഹേളിക്കുന്ന പരാമർശം നടത്തിയ കേന്ദ്രമന്ത്രി അമിത് ഷാ പരാമർശം പിൻവലിച്ച് മാപ്പു പറയണമെന്ന് റിയാദ് ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ഇന്ത്യയുടെ ജനാധിപത്യ, മതേതര മൂല്യങ്ങളും സർവോപരി ഭരണഘടനയും മാനിക്കുന്ന ഏതൊരാൾക്കും അംബേദ്കർ വളരെ പ്രധാനപ്പെട്ട നേതാവാണ്. രാജ്യത്തിന്റെ ഭരണഘടന തകർക്കാനും മനുസ്മൃതി അടിച്ചേൽപിക്കാനുമുള്ള സംഘ്പരിവാർ ശ്രമങ്ങൾ പരാജയപ്പെടുന്നതിലുള്ള ആശങ്കയും ഭയവുമാണ് ഇത്തരം പരാമർശങ്ങൾക്ക് പിന്നിലെന്ന് നേതാക്കൾ വാർത്തക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.