തൃപ്പൂണിത്തുറ: വായനയുടെയും അറിവിന്റെയും ലോകത്തേക്ക് ചുവടുവെക്കുന്ന കുരുന്നുകൾക്ക് താങ്ങായി റിയാദ് ഇന്ത്യൻ അസോസിയേഷൻ (റിയ). തൃപ്പൂണിത്തുറ തെക്കുംഭാഗം ശ്രീനാരായണ ധർമപോഷിണി സഭ എസ്.വി.എൽ.പി സ്കൂളിൽ ലൈബ്രറി ഉപകരണങ്ങൾ നൽകി. 120 ഓളം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ നടന്ന വർണാഭമായ ചടങ്ങിൽ തൃപ്പൂണിത്തുറ സബ്ജില്ല എ.ഇ.ഒ കെ.ജെ. രശ്മി ലൈബ്രറി ഉദ്ഘാടനം നിർവഹിച്ചു.
സ്കൂൾ മാനേജ്മെന്റ് പ്രതിനിധി സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. റിയ മുൻ പ്രസിഡന്റ് ബാലചന്ദ്രൻ നായർ ലൈബ്രറി ഉപകരണങ്ങൾ സ്കൂളിന് സമർപ്പിച്ചു. റിയാദിൽനിന്നുള്ള ഏകോപനം രാജേഷ് ഫ്രാൻസിസ് നിർവഹിച്ചു. റഷീദ്, സന്ധ്യ ഉണ്ണി തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ ഹെഡ് മിസ്ട്രസ് ശാലിനി തങ്കപ്പൻ സ്വാഗതവും പി.ടി.എ പ്രസിഡൻറ് ശ്രുതി നന്ദിയും പറഞ്ഞു.
റിയ വനിതാവിഭാഗം സീനിയർ മെംബർ ജയ ബാലചന്ദ്രൻ കുട്ടികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.