അവധിയിൽ നാട്ടിൽ പോയ പ്രവാസി മരിച്ചു

അവധിയിൽ നാട്ടിൽ പോയ പ്രവാസി മരിച്ചു

ജിദ്ദ; ജിദ്ദയിൽ ജോലിചെയ്യുന്ന മലപ്പുറം സ്വദേശി നാട്ടിൽ മരിച്ചു. പെരിന്തല്‍മണ്ണ പാലോളിപറമ്പ് സ്വദേശി ദില്‍ഷാദ് (44) ആണ് ശനിഴാഴ്ച മരിച്ചത്. മകളുടെ വിവാഹത്തിനായി നാട്ടില്‍ പോയതായിരുന്നു. നാട്ടിലെത്തി കോവിഡ് ബാധിക്കുകയും തുടർന്ന് ന്യൂമോണിയയും ബാധിച്ച് മഞ്ചേരി മെഡിക്കല്‍  കോളജ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

രോഗം ഗുരുതരമാവുകയും ശ്വാസകോശത്തിന് തകരാർ സംഭവിക്കുക​യും ചെയ്​തതിനെ തുടർന്ന്​  മരിക്കുകയായിരുന്നു. ജിദ്ദയിൽ നവോദയ പ്രവർത്തകൻ ആയിരുന്നു. പരേതനായ മങ്കരത്തൊടി ഹംസയാണ് പിതാവ്. ഭാര്യ: നജ്മ അട്ടപ്പാടി, മക്കൾ: രോഷ്ന, റോഷിൻ, മരുമകൻ: നൗഫൽ. മൃതദേഹം ചെത്തനാകുർശി ജുമാമസ്ജിദ് മഖ്ബറയിൽ ഖബറടക്കി.

Tags:    
News Summary - An expatriate who went home on holiday died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.