യാംബു: ഇന്ത്യൻ വെൽഫെയർ ഫോറം (ഐ.ഡബ്ല്യു.എഫ്) യാംബു സോൺ എക്സിക്യൂട്ടിവ് കമ്മിറ്റിയോഗവും 2025 ലെ കലണ്ടർ പ്രകാശന ചടങ്ങും സംഘടിപ്പിച്ചു. എൽ സുവാദി ക്യാമ്പിൽ നടന്ന പരിപാടിയിൽ സോണൽ പ്രസിഡന്റ് ഷാജഹാൻ ബന്ധനല്ലൂർ അധ്യക്ഷത വഹിച്ചു.
ബ്രാഞ്ച് പ്രസിഡൻറ് ഷാജഹാൻ തഞ്ചയ്, ഐ.ഡബ്ല്യു.എഫ് മണ്ഡലം സെക്രട്ടറി അടിയറകൈ സെക്താവ്, ബ്രാഞ്ച് സെക്രട്ടറി ഇല്യാസ്, ചെന്നൈ എൽ സുവാദി ബ്രാഞ്ച് മേധാവി വാജിത് പാഷ എന്നിവർ സംസാരിച്ചു. ഐ.ഡബ്ല്യു.എഫ് യാംബുവിലും മറ്റും നടത്തിയ സേവനപ്രവർത്തങ്ങളെക്കുറിച്ച് ഷാജഹാൻ ബന്ധനല്ലൂർ യോഗത്തിൽ വിശദീകരിച്ചു.
തമിഴ്നാട് സർക്കാറിന്റെ കീഴിലെ ‘തമിഴ് വെൽഫെയർ ആൻഡ് റിഹാബിലിറ്റേഷൻ ബോർഡി’ന്റെ സേവന പ്രവർത്തനങ്ങളെക്കുറിച്ച് ഐ.ഡബ്ല്യു.എഫ് സോണൽ സെക്രട്ടറി അബൂബക്കർ സിദ്ദീഖി സംസാരിച്ചു.
ഐ.ഡബ്ല്യു.എഫ് പുറത്തിറക്കിയ 2025 ലെ കലണ്ടറിന്റെയും എം.എം.കെ സെക്രട്ടറി അബ്ദുസ്സമദ് രചിച്ച ‘സൗദിഅറേബ്യയിലെ യാത്ര’ എന്ന പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങിൽ നടന്നു. യാംബു സോണൽ അഡ്മിനിസ്ട്രേറ്റർമാരും സോണൽ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു. ചെന്നൈ എൽ സുവാദി ബ്രാഞ്ച് യാംബു സെക്രട്ടറി ഇബ്രാഹിം റാഫി സ്വാഗതവും ഐ.ഡബ്ല്യു.എഫ് സോൺ വൈസ് പ്രസിഡന്റ് എയർവാദി അൻസാരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.