റിയാദ്: സാമ്പത്തിക ഇടപാടുകൾ പ്രായോഗികമായി കൈകാര്യം ചെയ്യേണ്ട വിധത്തെപ്പറ്റി രണ്ട് വാല്യമായി കുഞ്ചു സി. നായർ എഴുതി പ്രസിദ്ധീകരിച്ച 'ആന്‍ ഇന്‍സൈറ്റ് ഇന്‍ടു യുവര്‍ ഫിനാന്‍സ്' എന്ന പുസ്തകത്തിെൻറ ആദ്യ പ്രതിയുടെ പ്രകാശനം റിയാദില്‍ നടന്ന ചടങ്ങില്‍ മാധ്യമ പ്രവര്ത്തകന് ജയന് കൊടുങ്ങല്ലൂര്‍ ഡോ. ആമിന സെറിന്‍ നല്കി നിര്‍വഹിച്ചു.
സാമ്പത്തിക മേഖലയിൽ പരിമിതമായ അറിവ് മാത്രം ഉള്ളവർക്കും ഈ പുസ്തകം ഒരു മുതൽക്കൂട്ട് ആയിരിക്കുമെന്നും സാമ്പത്തികശാസ്ത്രം ഐച്ഛികവിഷയമായി എടുത്ത വിദ്യാർഥികൾക്കും ബിസിനസ് രാഗത്തുള്ളവർക്കും ഇൻവെസ്റ്റ്മെൻറ് മേഖലയിൽ താൽപര്യം ഉള്ളവർക്കും സാമ്പത്തിക വിഷയങ്ങളിൽ കൂടുതൽ അറിവ് നേടാനും അതുപ്രകാരം തീരുമാനങ്ങൾ എടുക്കാൻ താൽപര്യം ഉള്ളവർക്കും ഈ പുസ്തകം വളരെ ഉപകാരപ്പെടുമെന്നും പുസ്തകം പരിചയപ്പെടുത്തി ഡോ. ജയചന്ദ്രന് പറഞ്ഞു.
ഗ്രന്ഥകര്‍ത്താവ് കുഞ്ചു സി. നായര്‍, ഷംനാദ് കരുനാഗപ്പള്ളി, റാഫി പാങ്ങോട്, അയൂബ് കരൂപ്പടന്ന, ജോൺസൺ മാര്‍ക്കോസ് തുടങ്ങി നിരവധി പേര് പങ്കെടുത്തു. രണ്ടു വാല്യത്തിലും കൂടി 55 അധ്യായങ്ങള്‍ ഉണ്ട്. എല്ലാ മേഖലയിലും ഉള്ള ആളുകൾക്ക് ഒരുപോലെ ഉപകാരപ്പെടുന്ന വിധത്തിൽ സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ച് വിശദീകരിച്ചിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.