ജി​ദ്ദ അ​ന​സ് ബി​ൻ മാ​ലി​ക്ക് മ​ദ്റ​സ - ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് സം​യു​ക്ത ക​ള​റി​ങ് മ​ത്സ​ര​ത്തി​ൽ നി​ന്ന് 

അനസ് ബിൻ മാലിക് മദ്റസ -ലുലു കളറിങ് മത്സരം

ജിദ്ദ: അനസ് ബിൻ മാലിക് മദ്റസയുടെ ആഭിമുഖ്യത്തിൽ ലുലു ഹൈപ്പർമാർക്കറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച കുട്ടികൾക്കായുള്ള കളറിങ് മത്സരത്തിൽ കിഡ്സ് വിഭാഗത്തിൽ അസ്മിൻ ഹാരിഫും, സബ് ജൂനിയർ വിഭാഗത്തിൽ ഐസ ഹാരിഫും, ജൂനിയർ വിഭാഗത്തിൽ വൈഗ കിഷോറും ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ജിദ്ദ അമീർ ഫവാസ് ഏരിയയിലുള്ള ലുലു ഹൈപ്പർ മാർക്കറ്റിലാണ് മത്സരങ്ങൾ അരങ്ങേറിയത്. കിഡ്‌സ്, സബ് ജൂനിയർ, ജൂനിയർ കാറ്റഗറികളിലായി ആൺകുട്ടികളും പെൺകുട്ടികളുമായി ഇരുനൂറോളം പേർ മത്സരത്തിൽ പങ്കെടുത്തു.

കിഡ്‌സ് വിഭാഗത്തിൽ അബ്‌ദുൽ മുഈസ്, ഈമാൻ അബ്‌ദുൽ അസീസ് എന്നിവരും സബ് ജൂനിയർ വിഭാഗത്തിൽ റോഷൻ രാജേഷ്, ഫിസാൻ ഷമീർ എന്നിവരും ജൂനിയർ വിഭാഗത്തിൽ ഭദ്ര രവീന്ദ്രൻ, ആബിദ ഫസൽ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ലുലു ഹൈപ്പർമാർക്കറ്റ് ജീവനക്കാരായ ഹാജി മുഹമ്മദ്, ഷാനവാസ്, ഷാഫി, അനസ് ബിൻ മാലിക് മദ്റസ വൈസ് പ്രിൻസിപ്പൽ മുഹമ്മദ് റഫീഖ് സുല്ലമി, മാനേജ്‌മെൻറ് പ്രതിനിധികളായ സുനീർ പുളിക്കൽ, ഫൈസൽ വാഴക്കാട്, ഹുസൈൻ ജമാൽ ചുങ്കത്തറ, അബ്ദുൽ റഷീദ് ചേരൂർ, ഇഖ്ബാൽ തൃക്കരിപ്പൂർ, അബ്‌ദുൽ ജബ്ബാർ വണ്ടൂർ, നബീൽ പാലപ്പറ്റ, ജിദ്ദ ദഅവാ കോഓഡിനേഷൻ കമ്മിറ്റി പ്രവർത്തകരായ ഷാഹിദ് ഇരിവേറ്റി, റൗനക് ഓടക്കൽ, എ.എൻ.ബി. റഫീഖ്, അബ്ദുൽ അസീസ് കണ്ണൂർ, യൂസുഫ് ചോലക്കൽ, മുജീബ് തച്ചമ്പാറ, ജാസിം ഇഖ്ബാൽ, മുഹ്‌സിൻ മക്കാർ, അലിക്കുട്ടി, അബ്ദുൽ ജബ്ബാർ, ജെ.ഡി.സി.സി വനിതവിങ് ഭാരവാഹികൾ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. മുഹമ്മദ് റിയാസ് കോഴിക്കോട് പരിപാടികൾ നിയന്ത്രിച്ചു.

മത്സരത്തിൽ വിജയിച്ച കുട്ടികൾക്കുള്ള സമ്മാനങ്ങളും പങ്കെടുത്ത മുഴുവൻ പേർക്കുമുള്ള പ്രോൽസാഹന സമ്മാനങ്ങളും വിതരണം ചെയ്‌തു.

Tags:    
News Summary - Anas bin Malik Madrasa-Lulu Coloring Competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.