ലഹരിവിരുദ്ധ ‘ദശലക്ഷം സന്ദേശ’ കാമ്പയിൻ ഉദ്​ഘാടനം ഗാന്ധി ജയന്തി ദിനത്തിൽ

റിയാദ്​: യു.എൻ.ഒ.ഡി.സി അംഗീകാരത്തോടെ അന്താരാഷ്രതലത്തിൽ പ്രവർത്തിച്ചുവരുന്ന സുബൈർകുഞ്ഞു ഫൗണ്ടേഷ​െൻറ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടി ‘റിസ’യുടെ 11ാമത്​ ‘ദശലക്ഷം സന്ദേശ’ കാമ്പയിൻ ഗാന്ധിജയന്തി ദിനത്തിൽ ആരംഭിക്കും. ലഹരി എന്ന അപകടം തുടങ്ങുന്നതിന്​ മു​േമ്പ തന്നെ തടയുക എന്ന ലക്ഷ്യത്തോടെ ‘റിസ’ 2012 മുതൽ നടത്തുന്ന ഈ കാമ്പയിൻ ശിശുദിനമായ നവംബർ 14 വരെ ആറാഴ്ച നീണ്ടുനിൽക്കും.

വിദ്യാഭ്യാസസ്ഥാപനങ്ങൾ, സാമൂഹിക കൂട്ടായ്മകൾ, പ്രമുഖ വ്യക്തികൾ ഉൾപ്പെടെ വിവിധ സോഷ്യൽ നെറ്റുവർക്കുകൾ, വെബ്സൈറ്റുകൾ, ഹൈപ്പർമാർക്കറ്റുകളുടെ പ്രതിവാര ബ്രോഷറുകൾ, ക്യാരി ബാഗുകൾ തുടങ്ങിയവയിലൂടെ റിസ തയാറാക്കുന്ന ലഹരി വിരുദ്ധ ഫ്ലയറുകളും ലീഫ്ലെറ്റുകളും പ്രചരിപ്പിക്കും.

മയക്കുമരുന്നുകൾ, മദ്യപാനം, പുകവലി ഉൾപ്പെടെ എല്ലാത്തരം ലഹരി ഉപഭോഗവും വർധിച്ചുവരുന്ന സാഹചര്യത്തിൽ കേരളത്തിൽ നേരിട്ടും സമാന ലക്ഷ്യമുള്ള സംഘടനകളുമായി സഹകരിച്ചും കൂടുതൽ വ്യാപകമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാൻ റിസ സെൻട്രൽ കമ്മിറ്റി തീരുമാനിച്ചു.

ചെയർമാൻ ഡോ. അബ്​ദുൽ അസീസ്, പ്രോഗ്രാം കൺസൽട്ടൻറ് ഡോ. എ.വി. ഭരതൻ, ഡോ. തമ്പി വേലപ്പൻ, സ്കൂൾ ആക്ടിവിറ്റി കൺവീനർമാരായ മീരാ റഹ്​മാൻ, പത്മിനി യു. നായർ, കേരളാ സ്​റ്റേറ്റ് കോഓഡിനേറ്റർ കരുണാകരൻ പിള്ള, കേരള നോർത്ത് സോനൽ കോഓഡിനേറ്റർ പി.കെ. സലാം, പബ്ലിസിറ്റി കൺവീനർ നിസാർ കല്ലറ എന്നിവർ പങ്കെടുത്തു.

റിസ ടെക്നിക്കൽ വിഭാഗത്തിലെ സനൂപ് അഹഹ്​മദ് ആണ് ആദ്യ ഫ്ലയറും സെയിൻ ലഘുലേഖയും ഡിസൈൻ ചെയ്തു. കൂടുതൽ വിവരങ്ങൾക്ക് www.skfoundation.online എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ഡോ. അബ്​ദുൽ അസീസ് (0505798298), നിസാർ കല്ലറ (0091-9656234007) എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.