നൗ​ഫ​ൽ പാ​ല​ക്കാ​ട​ൻ

ഗ​ൾ​ഫി​ൽ പ്രി​യ​ദ​ർ​ശി​നി പ​ബ്ലി​ക്കേ​ഷ​ൻ​സ്​ കോ​ഓ​ഡി​നേ​റ്റ​ർ​മാ​രെ നി​യ​മി​ച്ചു

റി​യാ​ദ്​: കേ​ര​ള പ്ര​ദേ​ശ്​ കോ​ൺ​ഗ്ര​സ്​ ക​മ്മി​റ്റി​യു​ടെ ഔ​ദ്യോ​ഗി​ക സാ​ഹി​ത്യ​പ്ര​വ​ർ​ത്ത​ന, പു​സ്​​ത​ക പ്ര​സി​ദ്ധീ​ക​ര​ണ വി​ഭാ​ഗ​മാ​യ പ്രി​യ​ദ​ർ​ശി​നി പ​ബ്ലി​ക്കേ​ഷ​ൻ​സി​​ന്റെ സൗ​ദി കോ​ഓ​ഡി​നേ​റ്റ​റാ​യി നൗ​ഫ​ൽ പാ​ല​ക്കാ​ട​നെ നി​യ​മി​ച്ചു.

മാ​ണി കെ. ​ചാ​ക്കോ (കു​വൈ​ത്ത്), ജോ​ൺ ഗി​ൽ​ബെ​ർ​ട്ട്​ (ഖ​ത്ത​ർ), എം.​എ​സ്. സ​ജി​ത്​ (ബ​ഹ്​​റൈ​ൻ), സ​ജി ച​ങ്ങ​നാ​ശ്ശേ​രി (ഒ​മാ​ൻ) എ​ന്നി​വ​രെ ഇ​തര ഗ​ൾ​ഫ്​​ രാ​ജ്യ​ങ്ങ​ളി​ലെ കോ​ഓ​ഡി​​നേ​റ്റ​ർ​മാ​രാ​യും നി​യ​മി​ച്ച​താ​യി പ്രി​യ​ദ​ർ​ശി​നി പ​ബ്ലി​ക്കേ​ഷ​ൻ​സ്​ സൊ​സൈ​റ്റി വൈ​സ്​ ചെ​യ​ർ​മാ​നും കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ പ​ഴ​കു​ളം മ​ധു സ​ർ​ക്കു​ല​റി​ൽ അ​റി​യി​ച്ചു.

പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ മ​ല​യാ​ള സാ​ഹി​ത്യ​വും സം​സ്​​കാ​ര​വും പ​രി​പോ​ഷി​പ്പി​ക്കു​ക, വാ​യ​ന​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ്​​ സൊ​സൈ​റ്റി മി​ഡി​ലീ​സ്​​റ്റ്​​ രാ​ജ്യ​ങ്ങ​ളി​ൽ കോ​ഓ​ഡി​നേ​റ്റ​ർ​മാ​രെ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. മി​ഡി​ലീ​സ്​​റ്റ്​​ രാ​ജ്യ​ങ്ങ​ളി​ൽ സാ​ഹി​ത്യ, സാം​സ്​​കാ​രി​ക പ​രി​പാ​ടി​ക​ൾ, പു​സ്​​ത​ക​മേ​ള​ക​ൾ എ​ന്നി​വ സം​ഘ​ടി​പ്പി​ക്കു​ക, പ്ര​വാ​സി കു​ട്ടി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കു​മി​ട​യി​ൽ വാ​യ​നാ​ശീ​ലം വ​ള​ർ​ത്തു​ക.

മ​തേ​ത​ര​പ​ക്ഷ​ത്തു​ള്ള ഇ​ന്ത്യ​ൻ എ​ഴു​ത്തു​കാ​രെ​യും അ​വ​രു​ടെ ആ​ശ​യ​ങ്ങ​ളെ​യും പാ​ർ​ശ്വ​വ​ത്​​ക​രി​ക്കാ​നു​ള്ള ഫാ​ഷി​സ്​​റ്റ്​ ശ്ര​മ​ങ്ങ​ളെ നി​രീ​ക്ഷി​ക്കു​ക​യും പ്ര​തി​രോ​ധി​ക്കു​ക​യും ചെ​യ്യു​ക, ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്രു ഉ​ൾ​പ്പെ​ടെ​യു​ള്ള ദേ​ശീ​യ നേ​താ​ക്ക​ളു​ടെ​യും സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​ക​ളു​ടെ​യും എ​ഴു​ത്തു​ക​ൾ പ്ര​വാ​സി​ക​ൾ​ക്ക്​ ല​ഭ്യ​മാ​ക്കു​ക, പ്രി​യ​ദ​ർ​ശി​നി പ​ബ്ലി​ക്കേ​ഷ​ൻ​സ്​ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന പു​സ്​​ത​ക​ങ്ങ​ളു​ടെ​യും എ​ഴു​ത്തു​കാ​രു​ടെ​യും പ്ര​ചാ​ര​ണം ഏ​റ്റെ​ടു​ത്ത്​ ന​ട​ത്തു​ക.

മി​ഡി​ലീ​സ്​​റ്റ്​ രാ​ജ്യ​ങ്ങ​ളി​ലെ ത​ദ്ദേ​ശീ​യ സാ​ഹി​ത്യ സം​ഘ​ട​ന​ക​ളും സ​ർ​ഗാ​ത്മ​ക സ​മൂ​ഹ​ങ്ങ​ളു​മാ​യി ബ​ന്ധം സ്ഥാ​പി​ക്കു​ക, അ​വ​രു​മാ​യി ഇ​ട​ക​ല​രു​ന്ന​തി​നും സാ​ഹി​ത്യ സാം​സ്​​കാ​രി​ക വി​നി​മ​യ​ത്തി​നും പ​ങ്കാ​ളി​ത്ത​ത്തി​നും സ​ഹാ​യി​ക്കു​ന്ന അ​വ​സ​ര​ങ്ങ​ൾ തി​രി​ച്ച​റി​യു​ക, പ്രി​യ​ദ​ർ​ശി​നി ബു​ക്ക്​ ക്ല​ബി​ലേ​ക്ക്​ അം​ഗ​ങ്ങ​ളെ ചേ​ർ​ക്കു​ക തു​ട​ങ്ങി​യ ചു​മ​ത​ല​ക​ളാ​ണ്​ കോ​ഓ​ഡി​നേ​റ്റ​ർ​മാ​ർ​ക്കു​ള്ള​ത്.

പ്രി​യ​ദ​ർ​ശി​നി പ​ബ്ലി​ക്കേ​ഷ​ൻ മി​ഡി​ലീ​സ്​​റ്റ്​ കോ​ഓ​ഡി​നേ​റ്റ​ർ സ​ഞ്​​ജു പി​ള്ള വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പിപ്പി​ക്കും. സൗ​ദി കോ​ഓ​ഡി​നേ​റ്റ​റാ​യി നി​യ​മി​ത​നാ​യ നൗ​ഫ​ൽ പാ​ല​ക്കാ​ട​ൻ 20 വ​ർ​ഷ​മാ​യി റി​യാ​ദി​ൽ പ്ര​വാ​സി​യാ​ണ്. മ​ല​പ്പു​റം കൊ​ടി​ഞ്ഞി സ്വ​ദേ​ശി​യാ​യ അ​ദ്ദേ​ഹം സാ​മൂ​ഹി​ക.

സാം​സ്​​കാ​രി​ക, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത്​ സ​ജീ​വ​മാ​ണ്. ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ക​മ്മി​റ്റി അം​ഗ​മാ​ണ്. മ​ല​പ്പു​റം ഒ.​ഐ.​സി.​സി വാ​ർ​ഷി​ക പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ ‘സ​ബ​ർ​മ​തി’​യു​ടെ എ​ഡി​റ്റ​റാ​യി​രു​ന്നു. റി​യാ​ദ്​ ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ചീ​ഫ്​ കോ​ഓ​ഡി​നേ​റ്റ​റു​മാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

കെ.​പി.​സി.​സി​ക്ക് ന​ന്ദി -റി​യാ​ദ് ഒ.​ഐ.​സി.​സി

റി​യാ​ദ്​: പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ വാ​യ​ന​യും സാ​ഹി​ത്യ​താ​ൽ​പ​ര്യ​വും വ​ർ​ധി​പ്പി​ക്കാ​ൻ പ്രി​യ​ദ​ർ​ശി​നി പ​ബ്ലി​ക്കേ​ഷ​ൻ​സ്​ സൊ​​സൈ​റ്റി​യു​ടെ കീ​ഴി​ൽ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ കോ​ഓ​ഡി​നേ​റ്റ​ർ​മാ​രെ നി​യ​മി​ച്ച കെ.​പി.​സി.​സി ന​ട​പ​ടി​യെ സ്വാ​ഗ​തം ചെ​യ്യു​ക​യാ​ണെ​ന്ന്​ ഒ.​ഐ.​സി.​സി റി​യാ​ദ്​ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അ​റി​യി​ച്ചു.

റി​യാ​ദി​ൽ​നി​ന്നു​ള്ള ഗ്ലോ​ബ​ൽ ക​മ്മി​റ്റി മെ​ംബ​ർ നൗ​ഫ​ൽ പാ​ല​ക്കാ​ട​നെ സൗ​ദി കോ​ഓ​ഡി​നേ​റ്റ​റാ​യി നി​യ​മി​ച്ച​തി​ൽ കെ.​പി.​സി.​സി​യോ​ട്​​ ന​ന്ദി​യു​ണ്ടെ​ന്നും റി​യാ​ദി​ലെ സൗ​മ്യ​വും സ​ർ​ഗാ​ത്മ​ക​വു​മാ​യ സാം​സ്കാ​രി​ക മു​ഖ​മാ​ണ് നൗ​ഫ​ലെ​ന്നും സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ല്ല വ​ല്ലാ​ഞ്ചി​റ പ​റ​ഞ്ഞു.

Tags:    
News Summary - Appointed Priyadarshini Publications Coordinators in Gulf- KPCC to develop reading and literary skills among expatriates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.