അ​ൽ​ഖോ​ബാ​ർ കോ​ർ​ണീ​ഷ്​

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ അം​ഗീ​കാ​രം; ‘ആ​രോ​ഗ്യ ന​ഗ​ര’​മാ​യി അ​ൽ​ഖോ​ബാ​ർ

റി​യാ​ദ്​: സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ പ്ര​ധാ​ന ന​ഗ​ര​മാ​യ അ​ൽ​ഖോ​ബാ​റി​നെ ‘ആ​രോ​ഗ്യ ന​ഗ​ര’​മാ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന (ഡ​ബ്ല്യു.​എ​ച്ച്.​ഒ) തി​ര​ഞ്ഞെ​ടു​ത്തു.

ഡ​ബ്ല്യു.​എ​ച്ച്.​ഒ നി​യ​മ​ങ്ങ​ൾ​ക്ക്​​ അ​നു​സൃ​ത​മാ​യി ടൂ​റി​സം, വി​നോ​ദം, ആ​രോ​ഗ്യം എ​ന്നീ കാ​ര്യ​ങ്ങ​ളി​ൽ മി​ക​വ്​ പു​ല​ർ​ത്താ​ൻ ആ​വ​ശ്യ​മാ​യ എ​ല്ലാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പൂ​ർ​ത്തീ​ക​രി​ച്ച​തി​​ന്‍റെ ഫ​ല​മാ​യാ​ണ്​ ഈ ​അം​ഗീ​കാ​രം ല​ഭി​ച്ച​ത്. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യി​ൽ​നി​ന്ന് അ​ക്ര​ഡി​റ്റേ​ഷ​ൻ നേ​ടു​ന്ന​തി​ൽ അ​ൽ​ഖോ​ബാ​ർ ഗ​വ​ർ​ണ​റേ​റ്റി​​ന്​ വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ടെ​ന്ന്​ കി​ഴ​ക്ക​ൻ പ്ര​വി​ശ്യാ മേ​യ​ർ എ​ൻ.​ജി. ഫ​ഹ​ദ് അ​ൽ ജു​ബൈ​ർ പ​റ​ഞ്ഞു.

ആ​രോ​ഗ്യ​ത്തി​​ന്‍റെ​യും വി​ക​സ​ന​ത്തി​​ന്‍റെ​യും നി​ർ​ണാ​യ​ക ഘ​ട​ക​ങ്ങ​ളു​മാ​യി ഇ​ട​പ​ഴ​കു​ന്ന​തി​നും ആ​രോ​ഗ്യ​ന​ഗ​ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ന​ദ​ണ്ഡ​ങ്ങ​ളും ആ​വ​ശ്യ​ക​ത​ക​ളും നി​റ​വേ​റ്റു​ന്ന​തി​നും സാ​മൂ​ഹി​ക പ​ങ്കാ​ളി​ത്ത​വും മേ​ഖ​ല​ക​ൾ ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം കൈ​വ​രി​ക്കു​ന്ന​തി​നും ല​ഭി​ച്ച അം​ഗീ​കാ​ര​മാ​ണി​ത്. പ്ര​വി​ശ്യ​യി​ലെ മി​ക​ച്ച ആ​രോ​ഗ്യ പാ​രി​സ്ഥി​തി​ക മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച​തി​ന്‍റെ ഫ​ല​വു​മാ​ണ്.

അ​ൽ​ഖോ​ബാ​റി​നെ ആ​രോ​ഗ്യ ന​ഗ​ര​മാ​യി പ്ര​ഖ്യാ​പി​ക്കു​ക എ​ന്ന​തി​ന​ർ​ഥം അ​ൽ​ഖോ​ബാ​ർ നേ​ടി​യെ​ടു​ത്ത വി​ശി​ഷ്​​ട​മാ​യ പ​ദ​വി ഉ​യ​ർ​ത്താ​ൻ കൂ​ടു​ത​ൽ ശ്ര​മ​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്നാ​ണ്. ഈ ​അ​ക്ര​ഡി​റ്റേ​ഷ​ൻ അ​ൽ​ഖോ​ബാ​റി​​ന്‍റെ സാ​മൂ​ഹി​ക, സാ​മ്പ​ത്തി​ക, വി​നോ​ദ​സ​ഞ്ചാ​ര, ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ടു​ത്തു​മെ​ന്ന്​ എ​ൻ.​ജി. അ​ൽ​ജു​ബൈ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

Tags:    
News Summary - Approval by the World Health Organization- Al Khobar as a health city

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.