ലോകാരോഗ്യ സംഘടനയുടെ അംഗീകാരം; ‘ആരോഗ്യ നഗര’മായി അൽഖോബാർ
text_fieldsറിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ പ്രധാന നഗരമായ അൽഖോബാറിനെ ‘ആരോഗ്യ നഗര’മായി ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) തിരഞ്ഞെടുത്തു.
ഡബ്ല്യു.എച്ച്.ഒ നിയമങ്ങൾക്ക് അനുസൃതമായി ടൂറിസം, വിനോദം, ആരോഗ്യം എന്നീ കാര്യങ്ങളിൽ മികവ് പുലർത്താൻ ആവശ്യമായ എല്ലാ മാനദണ്ഡങ്ങളും പൂർത്തീകരിച്ചതിന്റെ ഫലമായാണ് ഈ അംഗീകാരം ലഭിച്ചത്. ലോകാരോഗ്യ സംഘടനയിൽനിന്ന് അക്രഡിറ്റേഷൻ നേടുന്നതിൽ അൽഖോബാർ ഗവർണറേറ്റിന് വലിയ പ്രാധാന്യമുണ്ടെന്ന് കിഴക്കൻ പ്രവിശ്യാ മേയർ എൻ.ജി. ഫഹദ് അൽ ജുബൈർ പറഞ്ഞു.
ആരോഗ്യത്തിന്റെയും വികസനത്തിന്റെയും നിർണായക ഘടകങ്ങളുമായി ഇടപഴകുന്നതിനും ആരോഗ്യനഗരങ്ങളുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളും ആവശ്യകതകളും നിറവേറ്റുന്നതിനും സാമൂഹിക പങ്കാളിത്തവും മേഖലകൾ തമ്മിലുള്ള സഹകരണം കൈവരിക്കുന്നതിനും ലഭിച്ച അംഗീകാരമാണിത്. പ്രവിശ്യയിലെ മികച്ച ആരോഗ്യ പാരിസ്ഥിതിക മാനദണ്ഡങ്ങൾ പാലിച്ചതിന്റെ ഫലവുമാണ്.
അൽഖോബാറിനെ ആരോഗ്യ നഗരമായി പ്രഖ്യാപിക്കുക എന്നതിനർഥം അൽഖോബാർ നേടിയെടുത്ത വിശിഷ്ടമായ പദവി ഉയർത്താൻ കൂടുതൽ ശ്രമങ്ങൾ നടത്തണമെന്നാണ്. ഈ അക്രഡിറ്റേഷൻ അൽഖോബാറിന്റെ സാമൂഹിക, സാമ്പത്തിക, വിനോദസഞ്ചാര, ആരോഗ്യനില മെച്ചപ്പെടുത്തുമെന്ന് എൻ.ജി. അൽജുബൈർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.