സൗദി അറേബ്യയുമായുള്ള ആദ്യ തോൽവിയിലൂടെ ലോക ഫുട്ബാളിൽ പരിഹാസം കേട്ട് തളരാതെ ശക്തമായി തിരിച്ചുവന്ന അർജൻറീന. എത്ര കത്തിച്ചാരമാക്കിയാലും ചാരത്തിൽനിന്നും ഉയർന്നുപൊങ്ങിയ ഫിനിക്സ് പറവകളെപോലെ പരിഹസിച്ചവർക്കു മുന്നിൽ നെഞ്ചുവിരിച്ച് ലോക കപ്പുമായി അർജൻറീന. ലയണൽ മെസ്സി ഒരു ഫുട്ബാൾ വികാരമാണ്. ഏതു ഫുട്ബാൾ ടീം ഫാൻസ് ആയാലും അദ്ദേഹത്തെ ട്രോളുന്നവരായിക്കോട്ടെ, അവരുടെയെല്ലാം മനസ്സിൽ മെസ്സിയുടെ കളികാണാൻ ഇഷ്ടപ്പെടുന്നവരാണെല്ലാവരും. മെസ്സിയുടെ കളി അത്ര മനോഹരമാണ്. അലസമായി നടക്കുന്ന മെസ്സിയുടെ കാലിൽ പന്ത് തൊടുമ്പോൾ എല്ലാവരുടെയും നെഞ്ചിടിപ്പ് കൂടും.
മെസ്സിയുടെ പല നീക്കങ്ങളും എന്നും ഓർത്തുവെക്കാനുള്ള നിമിഷങ്ങളാണ് ഫുട്ബാൾ ആരാധകർക്ക് സമ്മാനിക്കുന്നത്. കളി കാണുമ്പോൾ പലപ്പോഴും പന്തിന് മെസ്സിയോടുള്ള ഇഷ്ടംകൊണ്ട് അയാളോട് ചേർന്നുനിൽക്കുന്നപോലെ തോന്നുന്നത് സ്വാഭാവികം. മെസ്സി കാലുകൊണ്ട് വരയ്ക്കുന്ന വരകളിലൂടെ മാത്രം പോകാൻ പന്ത് ഇഷ്ടപ്പെടുന്നപോലെ തോന്നാറുണ്ട് അദ്ദേഹത്തിെൻറ കളി കാണുമ്പോൾ. അതെ, ലയണൽ മെസ്സി എന്ന ഫുട്ബാളിലെ അതികായന് രാജകീയമായ വിടവാങ്ങൽ ലോകകപ്പ് വിജയവുമായി. എന്നാൽ ഉടൻ വിരമിക്കില്ല എന്ന് ആ മിശിഹയുടെ മനസ്സ് മാറ്റിക്കാൻ ഈ വിജയത്തിനായി എന്നത് മെസ്സി ഫാൻസിന് നൽകുന്ന ഇരട്ടി മധുരവുമായി.
എല്ലാറ്റിനുമുപരി ഫിഫ ചരിത്രത്തിലെ ഏറ്റവും മികച്ച വേൾഡ് കപ്പ്, സംഘാടന മികവ് എടുത്തുപറയേണ്ട വേൾഡ് കപ്പ്, അതി മനോഹരങ്ങളായ എട്ട് സ്റ്റേഡിയങ്ങൾ, സൗജന്യ യാത്ര, അതിശയിപ്പിക്കുന്ന ഫാൻ പാർക്കുകൾ, ലോക കലാകാരന്മാർ അണിനിരന്ന സംഗീത രാവുകൾ, ഭിന്നശേഷിക്കാർക്കും സ്ത്രീകൾക്കും പ്രത്യക പരിഗണന, ഒരു മാസമായി ഉറങ്ങാതെ ഫുട്ബാൾ ആഘോഷമാക്കിയ ഖത്തർ.
ഇവിടെ വന്ന എല്ലാവരും ഖത്തർ സംസ്കാരം ഏറ്റെടുത്ത ആഘോഷം, സ്റ്റേഡിയത്തിൽ മദ്യം ഇല്ലാതെ കൊടികളും ആരവങ്ങളും ആർപ്പുവിളികളുമായി പോരാടിയ ഫാൻസ്... വമ്പന്മാർ പലരും ഇടക്ക് വീണുപോയെങ്കിലും ഫാൻസിെൻറ ചങ്കിടിപ്പ് കൂട്ടിയ മത്സരങ്ങൾ... യൂറോപ്യൻ വമ്പന്മാരെ വീഴ്ത്തിയ ജപ്പാൻ, അർജൻറീനയെ വീഴ്ത്തിയ സൗദി അറേബ്യ, ഈ വേൾഡ് കപ്പിൽ പുത്തൻ താരോദയമായ ആഫ്രിക്കൻ കരുത്ത് മൊറോക്കോ... അങ്ങനെ നിരവധി അട്ടിമറികൾ കണ്ട ലോകകപ്പ്.
ഖത്തർ ലോകകപ്പ് ഫുട്ബാൾ 2022 ലോക കാൽപന്ത് ആരാധകർക്കും ഫുട്ബാൾ ഭൂപടത്തിലും എന്നെന്നും ഓർമയിൽ തങ്ങിനിൽക്കുന്ന ഒന്നായിത്തീരുമെന്നുള്ളത് ഉറപ്പ്. സ്വദേശി എന്നോ വിദേശി എന്നോ വേർതിരിവ് കാണിക്കാതെ ഇവിടെയെത്തിയ എല്ലാവരെയും ഒരുപോലെ സ്വീകരിച്ച ഖത്തർ എന്ന കൊച്ചു രാജ്യം. കുറഞ്ഞ ചെലവിൽ ലോകകപ്പ് കാണാനുള്ള സൗകര്യം ഖത്തറിലെ ജനങ്ങൾക്ക് നൽകിയും തൊഴിലാളികൾക്കുൾപ്പെടെ രാജ്യത്തിെൻറ വിവിധ മേഖലകളിലുള്ളവരെയും ഒരുപോലെ ചേർത്തുപിടിച്ച രാജ്യം വേറെ ഉണ്ടാകില്ല. ഇതിനെല്ലാം കാരണം ഒരേയൊരാൾ, ഹിസ് ഹൈനസ് ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. അദ്ദേഹത്തിനും ആ രാജ്യത്തിനും ഒരു ബിഗ് സല്യൂട്ട്.
പിന്നെ... വാമോസ് അർജൻറീന
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.