ജുബൈൽ: ജുബൈൽ മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് അഞ്ചാഴ്ച നീളുന്ന പരിശീലന പരിപാടികൾ ആരംഭിച്ചു. ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബിൽ സ്ഥിരാംഗത്വം ഇല്ലാത്തവർക്ക് പ്രഭാഷണകലയിൽ വൈദഗ്ദ്ധ്യം നൽകുന്നതിനായി ചിട്ടപ്പെടുത്തിയതാണ് ‘സ്പീച് ക്രാഫ്റ്റ്’ എന്ന തലക്കെട്ടിലുള്ള ഈ പരിശീലന പരിപാടി. ടോസ്റ്റ് മാസ്റ്റേഴ്സ് ഇന്റർനാഷനൽ നിഷ്കർഷിക്കുന്ന നിബന്ധനകൾ പാലിച്ചുകൊണ്ടാണ് ഈ പരിശീലന കളരികൾ നടക്കുക. വിവിധ വിഷയങ്ങളെ ആസ്പദമാക്കി ടോസ്റ്റ് മാസ്റ്റേഴ്സ് കമ്യൂണിറ്റിയിലെ പ്രമുഖരായ ശാന്തി രേഖ, സഫയർ മുഹമ്മദ്, അസീസ് സിദ്ദീഖി, ഇർഷാദ് മുഹമ്മദ് എന്നിവരാണ് പരിപാടി നയിക്കുന്നത്.
പരിപാടി പൂർത്തിയാക്കുന്നവർക്ക് ടോസ്റ്റ് മാസ്റ്റേഴ്സ് ഇന്റർനാഷനലിൽനിന്നും പ്രശംസപത്രം ലഭിക്കുന്നതാണ്. ഓരോ അംഗവും പരിശീലനത്തിന്റെ ഭാഗമായി രണ്ട് പ്രസംഗം, നിമിഷ പ്രസംഗം, അവലോകനം എന്നിവ ചെയ്യേണ്ടതുണ്ട്. ആഷിർ, റിയാസ്, മുനീറ, ആദിൽ, രഞ്ജിത്ത് എന്നിവർക്ക് പാഠ്യപദ്ധതി വിതരണം ചെയ്തു. പരിപാടിയുടെ കോഓഡിനേറ്റർ ജയൻ തച്ചമ്പാറ പരിശീലനത്തെ കുറിച്ച് വിശദീകരിച്ചു. അസി.കോഓഡിനേറ്റർ ആഷിഷ് തോമസ് പരിപാടി നിയന്ത്രിച്ചു. നഹാസ് സ്വാഗതവും സുജിത് മാത്യു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.