റിയാദ്: നാലു പതിറ്റാണ്ടോളം നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അഷ്റഫ് വടക്കേവിളക്ക് കൊച്ചി കൂട്ടായ്മ സൗദി ഘടകം യാത്രയയപ്പ് നൽകി. റിയാദിലെ സാമൂഹിക സാംസ്കാരിക മേഖലകളില്‍ നിറസാന്നിധ്യമായിരുന്ന അഷ്റഫ് വടക്കേവിള കക്ഷി രാഷ്ട്രീയ ഭേദമന്യേ റിയാദിലെ പ്രവാസി മലയാളികളുടെ സ്നേഹാദരവുകള്‍ ലഭിച്ചിട്ടുള്ള സാമൂഹികപ്രവര്‍ത്തകരില്‍ ഒരാളാണെന്ന് യാത്രയയപ്പ് ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു.
1982 നവംബറിലാണ് അഷ്റഫ് വടക്കേവിള പ്രവാസം ആരംഭിക്കുന്നത്. റിയാദിലെ പൊതുപ്രവര്‍ത്തന കാലയളവില്‍ നിരവധി സാമൂഹിക സാംസ്കാരിക സംഘടനകളുടെ രൂപവത്കരണത്തിലും പ്രവര്‍ത്തനത്തിലും അദ്ദേഹം നേതൃപരമായ പങ്കുവഹിച്ചിട്ടുണ്ട്.
ബത്ഹയിലെ അപ്പോളോ ഡിമോറ ഹോട്ടലിൽ നടന്ന ചടങ്ങിൽ കൂട്ടായ്മയുടെ പ്രസിഡൻറ് കെ.ബി. ഖലീൽ കൂട്ടായ്മയുടെ ഉപഹാരം അഷ്റഫ് വടക്കേവിളക്ക് കൈമാറി. ശിഹാബ് കൊട്ടുകാട്, ജനറൽ സെക്രട്ടറി ജിബിൻ സമദ്, ഷാജി ഹുസൈൻ, റഫീഖ് കൊച്ചി, നിസാർ പള്ളുരുത്തി, ഷാജി മുഹമ്മദ്, റിയാസ് ടൊയോട്ട, നദീം സെട്ട്, തൻവീർ, അഹ്സൺ സമദ്, ജിനോഷ് കൊച്ചങ്ങാടി, ഹഫീസ് മട്ടാഞ്ചേരി, ബൈജൂ ലത്തീഫ്, മൊഹമ്മദാലി, അഷ്റഫ് ഡാക്, ഹസീബ്, കെ.ബി. ഷാജി, മനു ഫൈസൽ, അസീസ് കൽവതി, മുത്തലിബ്, അൽത്താഫ്, റഷീദ്, ജോൺസൺ മാർക്കോസ്, ഷാൻ, മഹേഷ്, ജബ്ബാർ, ഷമീർ, ഷിറാസ്, അഫ്സൽ, ഡേവിഡ്, ഹംസ, ഭനീഷ്, നിമിഷ, ഷംല, സിമി എന്നിവർ സംസാരിച്ചു. ചടങ്ങിൽ ജനറൽ സെക്രട്ടറി ജിബിൻ സമദ് സ്വാഗതവും ജോയൻറ് സെക്രട്ടറി സുൾഫിക്കർ ഹുസൈൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.