റിയാദ്: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന എൻ.ആർ.കെ വെൽഫെയർ ഫോറം ചെയർമാൻ അഷ്റഫ് വടക്കേവിളയ്ക്ക് റിയാദിലെ ശിഫ മലയാളി സമാജം യാത്രയയപ്പ് നൽകി. നാലുപതിറ്റാണ്ട് നീണ്ട പ്രവാസമാണ് അവസാനിപ്പിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സമാജത്തിെൻറ 20 എക്സിക്യൂട്ടിവ് അംഗങ്ങൾ മാത്രം പങ്കെടുത്ത ചടങ്ങിൽ പ്രസിഡൻറ് ഇല്യാസ് സാബു അധ്യക്ഷതവഹിച്ചു.
സത്താർ കായംകുളം ഉദ്ഘാടനം ചെയ്തു. മുജീബ് കായംകുളം ആമുഖ പ്രഭാഷണം നടത്തി. സലിം കളക്കര, സുരേഷ് ശങ്കർ, ജയൻ കൊടുങ്ങല്ലൂർ, അയൂബ് കരുപ്പടന്ന, ഷാജു വാലപ്പൻ, ഉമർ അമാനത്ത്, ഫിറോസ് പോത്തൻകോട്, ബിജു മടത്തറ, ബാബു കണ്ണോത്ത്, സലീഷ്, സജീർ, മണി ആറ്റിങ്ങൽ, അനിൽ, മുസ്തഫ, അജയൻ, വിശ്വംഭരൻ, കുഞ്ഞമ്മദ് എന്നിവർ സംസാരിച്ചു. രക്ഷാധികാരി അശോകൻ ചാത്തന്നൂർ സ്വാഗതവും സെക്രട്ടറി മധു വർക്കല നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.